‘മുഖ്യമന്ത്രിയില്‍ പൂര്‍ണ വിശ്വാസം; വീടും സ്ഥലവും ഞങ്ങള്‍ക്ക് നഷ്ടമാവില്ലെന്ന് ഉറപ്പുണ്ട്’: ആത്മഹത്യ ചെയ്ത ദമ്പതികളുടെ മകന്‍ രാഹുല്‍

വീടും സ്ഥലവും ഞങ്ങള്‍ക്ക് നഷ്ടമാവില്ലെന്നും മുഖ്യമന്ത്രിയില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമാണെന്നും വീട് ജപ്തി ചെയ്യുന്നത് ചെറുക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മകന്‍ രാഹുല്‍ കൈരളി ന്യൂസിനോട്.

മുഖ്യമന്ത്രിയോട് സ്‌നേബവും ബഹുമാനവും ഇഷ്ടവുമാണ് പാവങ്ങളെ സഹായിക്കുന്നയാളാണ് മുഖ്യമന്ത്രി. ഇവിടെ നടന്ന അനീതിക്കെതിരെ നടപടിയുണ്ടാവുമെന്നും കുറ്റക്കാരായവരെ മുഖ്യമന്ത്രി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും രാഹുല്‍ പറഞ്ഞു.

ഞങ്ങളുടെ വീടും സ്ഥലവും ഞങ്ങള്‍ക്ക് നഷ്ടമാവില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട് ആ വാക്കുകളില്‍ ഞങ്ങള്‍ക്ക് വിശ്വാസമാണ്.

ഞങ്ങളുടെ പഠനവും ജീവിതവും മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട് ഈ കൊലപാതകത്തിന് പിന്നിലെ ആളുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ശിക്ഷിക്കപ്പെടുമെന്ന കാര്യത്തിലും ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്ന് രാഹുല്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News