കോവിഡ് വാക്‌സിന്‍ വിതരണ റിഹേഴ്‌സല്‍; നാല് ജില്ലകളില്‍ നാളെ ഡ്രൈ റണ്‍

കോവിഡ് വാക്‌സിന്‍ വിതരണത്തിന്റെ റിഹേഴ്‌സല്‍ നാളെ മുതല്‍ സംസ്ഥാനത്ത് ആരംഭിക്കും. വാക്‌സിന്‍ വിതരണത്തിന്റെ കാര്യക്ഷമ പരിശോധിക്കുന്നതിന് വേണ്ടിയാണ് റിഹേഴ്‌സല്‍ നടത്തുന്നത്.

നാല് ജില്ലകളിലാണ് നാളെ ഡ്രൈ റണ്‍ നടക്കുക. വയനാട് , ഇടുക്കി, പാലക്കാട് , തിരുവവന്തപുരം എന്നീ നാല് ജില്ലകളിലാണ് ഡ്രൈ റണ്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി ആപ്‌ളിക്കേഷന്റെ കാര്യക്ഷമത പരിശോധിക്കുന്നതിന് വേണ്ടിയാണ് ഡ്രൈ റണ്‍ അഥവാ റിഹേഴ്‌സണ്‍ നടത്തുന്നത്.

പ്രഥമികമായി വിതരണ കേന്ദ്രത്തിന്റെ ചുമതലയുളള മെഡിക്കല്‍ ഓഫീസര്‍ 25 ആരോഗ്യപ്രവര്‍ത്തകരെ കണ്ടെത്തും. ഇവരുടെ വിവരങ്ങള്‍ കോവിന്‍ ആപ്‌ളിക്കേഷനിലേക്ക് നല്‍കും.

വിതരണ കേന്ദ്രത്തിലേക്ക് എത്തിയത് മുതല്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് വരെയുളള നടപടി ക്രമങ്ങള്‍ ആപ്‌ളിക്കേഷന്‍ വഴിയാണ് നടക്കുക.വാക്‌സിന്‍ വിതരണത്തിന്റെ പരിപൂര്‍ണമായ നിയന്ത്രണം ആപ്‌ളിക്കേഷന്‍ വഴിയാണ് നടക്കുക.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം കാത്തിരിപ്പ് മുറി, വാക്‌സിന്‍ വിതരണ മുറി, നിരീക്ഷണ മുറി ഇറങ്ങുന്നതിനും കയറുന്നതും പ്രത്യേക വാതിലുകള്‍ എന്നീവ വേണം.

കോവിഡ് പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുന്ന മുന്‍നിര പ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here