കോള്‍ ഗേള്‍, മണിക്കൂറിന് 3000 രൂപ; സ്വന്തം ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച് ഭര്‍ത്താവ്; കാരണം ഞെട്ടിപ്പിക്കുന്നത്

കോള്‍ ഗേള്‍, മണിക്കൂറിന് 3000 രൂപ എന്ന തലക്കെട്ടോടെ സ്വന്തം ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍.

കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ അവര്‍തമ്മില്‍ അന്നുമുതല്‍ വഴക്കായിരുന്നു എന്നും ഭര്‍ത്താവ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ മര്‍ദിക്കുകയും അപനിക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യുവതി പോലീസില്‍ കേസ് കൊടുത്തിരുന്നു. എന്നാല്‍ ഇതില്‍ പ്രകോപിതനായ തിരുപ്പതി സ്വദേശിയായ ഭര്‍ത്താവ് സ്വകാര്യ നിമിഷങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പങ്കുവെയ്ക്കുകയായിരുന്നു.

തുടര്‍ന്ന് യുവതി വീണ്ടും ഭര്‍ത്താവിനെതിരെ കേസുകൊടുക്കുകയായിരുന്നു. ഒരു സ്ത്രീയ്ക്കും സഹിക്കാനാകാത്ത അനുഭവമാണ് തനിക്ക് ഉണ്ടായതെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ഇയാള്‍ക്കെതിരെ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കൂടാതെ ഐടി ആക്ടിലെ വിവിധ വകുപ്പുകളും പ്രതിക്കെതിരെ ചുമത്തിയതായി പൊലീസ് അറിയിച്ചു.

തിരുപ്പതിയിലെ സിജിസി കോളേജില്‍ ജൂനിയര്‍ അസിസ്റ്റന്റായി ജോലി ചെയ്യുന്നയാളാണ് യുവാവ്. സ്ത്രീധനം ആവശ്യപ്പെട്ട് ഇയാള്‍ ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here