
ഇന്ന് മുതല്‍ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനായി പുതുക്കാം. മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും പേപ്പര്‍ രഹിതമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതുപ്രകാരം പ്രവാസികള്‍ക്ക് വിദേശത്തു നിന്നും ലൈസന്‍സ് പുതുക്കാം
മോട്ടോര്‍ വകുപ്പിന്റെ എല്ലാ ഓഫീസുകളും നാളെ മുതല്‍ പേപ്പര്‍ രഹിതമാകുമെന്നും അധികൃതര്‍ അറിയിച്ചു. ഡ്രൈവിങ്ങ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ഒരുക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്.
നിലവിലെ സാഹചര്യത്തില്‍ ആര്‍.ടി. ഓഫീസുകളില്‍ ആള്‍ത്തിരക്ക് ഒഴിവാക്കുന്നതിനാണ് ഈ സംവിധാനം നടപ്പാക്കുന്നത്.
മോട്ടോര്‍ വാഹന വകുപ്പിന് കീഴിയുള്ള എല്ലാ ഓഫീസുകളും നാളെ മുതല്‍ ഇ-ഓഫീസുകളായിരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
സാധാരണ ഗതിയില്‍ വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിനും പെര്‍മിറ്റ് എടുക്കുന്നതിനും ആളുകള്‍ ഓഫീസിനെ ആശ്രയിച്ചിരുന്നു.
ഈ സേവനങ്ങളും ഇനി ഓണ്‍ലൈനില്‍ ലഭ്യമാക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here