56കാരനായ മലയാളി വിവാഹം കഴിച്ചത് 16കാരിയെ; വിവാഹത്തിനൊടുവില്‍ വന്‍ ട്വിസ്റ്റ്; മദ്ധ്യവയസ്‌കനായ വരന് കിട്ടിയത് എട്ടിന്റെ പണി

ഹൈദരാബാദില്‍ 56കാരനായ മലയാളി വിവാഹം കഴിച്ചത് 16കാരിയെ. കേരളത്തില്‍നിന്നുള്ള അബ്ദുള്‍ ലത്തീഫ് പറമ്പന്‍ എന്നയാളാണ് പെണ്‍കുട്ടിയെ നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിച്ചത്.

16-കാരിയുടെ മാതാവ് നേരത്തെ മരിക്കുകയും പിതാവ് കിടപ്പിലുമാണ്. വിവാഹം കഴിഞ്ഞതറിഞ്ഞ പെണ്‍കുട്ടിയുടെ ഒരു ബന്ധു സംഭവം പോലീസില്‍ അറിയിച്ചു.

തുടര്‍ന്ന് പോലീസ് എത്തി പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുവായ യുവതി ഉള്‍പ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

അബ്ദുള്‍ ലത്തീഫ് ഒളിവില്‍പോയിരിക്കുകയാണ്. ശൈശവ വിവാഹ നിരോധന നിയമത്തിന് പുറമേ പോക്‌സോ നിയമപ്രകാരവും പീഡനത്തിനും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.

പെണ്‍കുട്ടിയുടെ ബന്ധുവായ ഹൂറുന്നിസയാണ് വിവാഹം നടത്താന്‍ മുന്‍കൈയെടുത്തത്. 2.5 ലക്ഷം രൂപയാണ് ഇവര്‍ അബ്ദുള്‍ ലത്തീഫില്‍നിന്ന് കൈക്കലാക്കുകയും ഇതില്‍ 1.5 ലക്ഷം രൂപ ഹൂറുന്നിസ സ്വന്തമാക്കുകയും ചെയ്തു.

ബാക്കി തുക ഇടനിലക്കാരായ അബ്ദുള്‍ റഹ്മാനും വസീം ഖാനും വിവാഹത്തിന് കാര്‍മികത്വം വഹിച്ച മതപുരോഹിതനായ മുഹമ്മദ് ബദിയുദ്ദീന്‍ ഖാദിരിക്കും വീതിച്ചുനല്‍കി.

സംബവത്തില്‍ ഇവര്‍ നാല് പേരടക്കം ആറ് പേരെയാണ് നിലവില്‍ പിടികൂടിയിട്ടുള്ളത്. ബന്ധുവായ ഹൂറുന്നിസ പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയുടെ രേഖകള്‍ ഉപയോഗിച്ചാണ് വിവാഹം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News