സമരത്തില്‍ നിന്ന് പിന്തിരിയാന്‍ കര്‍ഷകരെ പരസ്യമായി ഭീഷണിപ്പെടുത്തി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

സമരത്തില്‍ നിന്ന് പിന്തിരിയാന്‍ കര്‍ഷകരെ പരസ്യമായി ഭീഷണിപ്പെടുത്തി കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍.

സമരം നയിക്കുന്ന സംഘടനകളുടെ വിവരങ്ങള്‍ പുറത്തെടുപ്പിക്കരുതെന്നായിരുന്നു ഭീഷണി. ബുധനാഴ്ച കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കെത്തിയപ്പോഴായിരുന്നു കേന്ദ്രമന്ത്രി തനി നിറം കാണിച്ചത്.

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍. പ്രതിരോധത്തിലായ കേന്ദ്രസര്‍ക്കാര്‍ സമരം പൊളിക്കാന്‍ പരിശ്രമങ്ങള്‍ നടത്തിയെങ്കിലും കര്‍ഷക ഐക്യത്തിന് മുന്നില്‍ അത് പാളി.

ഇതിന് പിന്നാലയാണ് സമരം പിന്വലിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഭീഷണിയുടെ വഴി തെരഞ്ഞെടുത്തത്. ബുധനാഴ്ച കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കെത്തിയപ്പോഴായിരുന്നു കര്‍ഷക നേതാക്കളെ കേന്ദ്ര റയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഭീഷണിപ്പെടുത്തിയത്.

നിങ്ങളുടെ 40 സംഘടനകളുടെ എല്ലാ വിവരങ്ങളും ഞങ്ങളുടെ കയ്യിലുണ്ട്. ഞങ്ങളെ കൊണ്ട് അതൊക്കെ പുറത്തെടുപ്പിക്കരുത്’. അധികം സംസാരിക്കേണ്ട എന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ വാക്കുകള്‍.

കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറും ഈ സമയത്ത് പിയൂഷ് ഗോയലിനൊപ്പമുണ്ടായിരുന്നു. കേന്ദ്ര മന്ത്രി ഭീഷണിപ്പെടുത്തുമ്പോഴും പ്രകോപനം സൃഷ്ടിക്കുമ്പോഴും സംയമനത്തോടെയായിരുന്നു കര്‍ഷക നേതാക്കള്‍ പ്രതികരിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ കേന്ദ്ര മന്ത്രിക്കെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News