ഐ.എഫ്.എഫ്.കെ ഫ്രെബ്രുവരി 10 മുതല്‍ ആരംഭിക്കും

ഐ.എഫ്.എഫ്.കെ ഫ്രെബ്രുവരി 10 മുതല്‍ ആരംഭിക്കും. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് നാലു മേഖലകളിലായാണ് മേള നടക്കുക. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് 200 പേരെമാത്രമെ തിയറ്ററിനുള്ളില്‍ അനുവദിക്കു.

കൊവിഡ് സാഹചര്യത്തില്‍ കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചാണ് 25-ാമത് രാജ്യാന്തര ചലച്ചിത്രമേള നടക്കുന്നത്. സാമൂഹികാകലം പാലിച്ച് 200 പേരെമാത്രമെ തിയറ്ററില്‍ പ്രവേശിപ്പിക്കു.

നാല് മേഖലകളിലായാണ് മേള നടക്കുക. ഫെബ്രുവരി 10 മുതല്‍ 14 വരെ തിരുവനന്തപുരത്തും. 17 മുതല്‍ 21 വരെ എറണാകുളത്തും. 23 മുതല്‍ 27 വരെ തലശ്ശേരിയിലും, മാര്‍ച്ച് 1 മുതല്‍ 5വരെ പാലക്കാടുമായാണ് മേളനടക്കുക

വിദേശ പ്രതിനിധികളോ അതിഥികളോ ഇക്കുറി മേളയില്‍ ഉണ്ടാകില്ല. 700 രൂപയാണ് ഡെലിഗേറ്റ് ഫീസ്. 400 രൂപയാണ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള നിരക്ക്.

അതാത് മേഖലകളില്‍ മേളയ്ക്കു വേണ്ട പാസ് ബുക്ക് ചെയ്യാം. തിയറ്ററുകളില്‍ ഒരു ദിവസം 4 പ്രദര്‍ശനം മാത്രമെ ഉണ്ടാകു. അതേസമയം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാനം ജനുവരി 29ന് മുഖ്യമന്ത്രി നിര്‍വഹിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News