മുംബൈ പഴയ മുംബൈയല്ല !!

ലോകാരോഗ്യ സംഘടന സർക്കാരുകൾക്കായി നിർദ്ദേശിച്ചിട്ടുള്ള പെരുമാറ്റച്ചട്ടമാണ് 5% മാർക്ക്. അത് കൊണ്ട് തന്നെ രണ്ടാഴ്ചത്തേക്ക് 5% രോഗവ്യാപനം എന്നതിനർത്ഥം കൂടുതൽ ഇളവുകളോടെ അൺലോക്ക് പ്രാബല്യത്തിൽ കൊണ്ടുവരാമെന്നതാണ്.

പാൻഡെമിക്കിന്റെ പ്രാരംഭ കാലയളവിൽ 20% അല്ലെങ്കിൽ 30% പോസിറ്റീവ് നിരക്കുണ്ടായിരുന്ന നഗരത്തിന്, 5% നിരക്ക് ആത്മധൈര്യവും പ്രത്യാശയും നൽകുന്നതെന്നാണ് നഗര ആരോഗ്യ ഉദ്യോഗസ്ഥരും പറയുന്നത്. മുംബൈയിലെ ഏറ്റവും ഉയർന്ന കാലയളവിലെ (മെയ്-ജൂൺ, സെപ്റ്റംബർ) പോസിറ്റീവ് നിരക്ക് ആശങ്ക പടർത്തിയിരുന്നു. ഫെബ്രുവരി 3-ഡിസംബർ 30 കാലയളവിലെ മൊത്തത്തിലുള്ള പോസിറ്റീവ് നിരക്ക് ഇപ്പോഴും 12.42% ആണ്.

ഈ കാലയളവിൽ നഗരത്തിൽ 23 ലക്ഷത്തോളം കോവിഡ് -19 പരിശോധനകൾ നടത്തുകയുണ്ടായി. അത് കൊണ്ട് തന്നെ താമസിയാതെ മഹാനഗരം സാധാരണഗതിയിലെത്താനുള്ള തയ്യാറെടുപ്പിലാണെന്നും ആരോഗ്യ മേഖല വിലയിരുത്തുന്നു. വാക്‌സിനും കൂടി എത്തുന്നതോടെ ലോക്കൽ ട്രെയിനുകൾ പുനഃസ്ഥാപിക്കും. ഇതോടെ അതിജീവനത്തിനായി പൊരുതുന്ന നഗരം അതിവേഗത്തിൽ തന്നെ അനശ്ചിതാവസ്ഥയിൽ നിന്ന് മോചനം തേടും.

എന്നാൽ തിരിച്ചു വരവിന്റെ പാതയിൽ നിൽക്കുന്ന മുംബൈ പഴയ മുംബൈയായിരിക്കില്ല. അതിജീവനത്തിന് പേര് കേട്ട നഗരം മഹാമാരിക്ക് മുൻപിൽ പകച്ചു നിന്നപ്പോഴും ലോക്ക് ഡൌൺ കാലം നഗരത്തെ പഠിപ്പിച്ചത് അവസരങ്ങളെ പ്രയോജനപ്പെടുത്തി ജീവിക്കുവാനുള്ള ആർജ്ജവമാണ്. നഗരത്തിന്റെ പരമ്പരാഗത ശൈലിയിലുള്ള ജീവിത രീതിയിൽ ഇനി ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായേക്കാം.

തൊഴിൽ നഷ്ടപ്പെട്ട നിരവധി പേർ മറ്റു മാർഗ്ഗങ്ങൾ തേടി ഉപജീവനം കണ്ടെത്തി. ദിവസേന 80 ലക്ഷം യാത്രക്കാരുമായി തലങ്ങും വിലങ്ങും പരക്കം പാഞ്ഞിരുന്ന നഗരത്തിന്റെ ജീവനാഡിയായ ലോക്കൽ ട്രെയിനുകൾ നിലച്ചിട്ടും പിടിച്ചു നിൽക്കാൻ കഴിഞ്ഞതും മുംബൈയുടെ മുഖചിത്രം വേറിട്ടതാക്കി. പരമ്പരാഗത തൊഴിലിടങ്ങളിലും വലിയ മാറ്റങ്ങൾ ഉണ്ടായേക്കും.

വർക്ക് ഫ്രം ഹോം ആശയത്തിന് പ്രചാരം കൂടിയതോടെ പല കമ്പനികളുടെയും തൊഴിൽ സംസ്കാരങ്ങളിലും വ്യതിയാനമുണ്ടായി. ഓൺലൈൻ പ്ലാറ്റുഫോമുകളെ പ്രയോജനപ്പെടുത്തി കൂടുതൽ ആശ്രയിക്കാതെ സ്വന്തമായി ജോലി ചെയ്യാൻ പലരെയും പ്രാപ്തരാക്കി. ഭക്ഷണരീതികളിൽ പോലും നഗരവാസികളിൽ വലിയ മാറ്റത്തിന് നിമിത്തമായ കാലമാണ് കടന്നു പോയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News