കെഎസ്ആർടിസി റഫണ്ടത്തിൽ സിഐടിയുവിന് ഊജ്വല വിജയം

കെഎസ്ആർടിസി റഫണ്ടത്തിൽ CITU വിന് ഊജ്വല വിജയം. 35.24 % വോട്ട് നേടി CITU പ്രഥമ യൂണിയനായി തിരഞ്ഞെടുക്കപ്പെട്ടു. TDF, BMS അംഗീക്യത യൂണിയനുകൾ ,9 % വോട്ട് നേടിയ AITUC അംഗീകൃത യൂണിയൻ എന്ന പദവിയിൽ നിന്ന് പുറത്തായി.

ആകെ ഏഴ് സംഘടനകൾ പരസ്പരം മൽസരിച്ച റഫണ്ടത്തിൽ CITU വിൽ അഫിലിയേറ്റ് ചെയ്ത കേരളാ സ്‌റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എപ്പോയിംസ് അസോസിയേഷൻ KSRTC ജീവനനക്കാരിലെ ഏറ്റവും ജനകീയ അംഗീകാരം ഉള്ള സംഘടനയെന്ന് തെളിഞ്ഞു. 35.14 % വോട്ട് നേടിയ KSRTEA ഒന്നാം സ്ഥാനം നിലനിർത്തി.

23.38 % വോട്ട് നേടി INTUC മുന്നണിയായ TDF രണ്ടാം സ്ഥാനത്തെത്തി. 18.21 % വോട്ട് നേടിയ BMS മൂന്നാം സ്ഥാനത്തെത്തി. 9.67% വോട്ട് നേടിയ AlTUC , 9.1 % വോട്ട് നേടിയ വെൽഫെയർ അസോസിയേഷൻ എന്നീവർ പുറത്തായി . ഇതോടെ മനേജ്മെൻറുമായി ഔദ്യോഗിക ചർച്ച നടത്താൻ ഉള്ള അംഗീകാരം കേവലം മൂന്ന് സംഘടകൾക്ക് മാത്രം ആയി.

കടുത്ത പ്രതിസന്ധിക്കിടയിലും KSRTC യെ സംരക്ഷിക്കാൻ മുന്നിൽ നിന്ന സർക്കാരിനെ ജീവനക്കാർ കൈവിട്ടില്ല എന്നതിന് തെളിവായി മാറി KSRTC യിലെ റഫണ്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here