നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാരെ മത്സരിപ്പിക്കേണ്ടെന്ന് ഹൈക്കമാൻഡ്; കോണ്‍ഗ്രസിനെ ഉമ്മൻചാണ്ടി നയിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് താരിഖ് അൻവർ

എംപിമാരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടെന്ന നിലപാടിൽ ഉറച്ചു ഹൈക്കമാൻഡ്. കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ പലരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നീക്കം നടത്തുന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നിലപാട് കടുപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസിനെ ഉമ്മൻചാണ്ടി നയിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും താരിഖ് അൻവർ വ്യക്തമാക്കി.

നിലവിലെ എം. പി മാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കേണ്ട എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഹൈക്കമാൻഡ്. ഇക്കാര്യത്തിൽ ഹൈക്കമാന്റ് തീരുമാനമെടുത്തു കഴിഞ്ഞതായും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ വ്യക്തമാക്കി..നിയമ സഭാ തിരഞ്ഞെടുപ്പിന്ന് മുമ്പ് പാർട്ടി ഉന്നത നേതൃത്വത്തിൽ അഴിച്ചുപണി ഗുണം ചെയ്യില്ലെന്നാണ് ഹൈക്കമാന്റ് വിലയിരുത്തൽ.

അതേ സമയം ഡി.സി.സി തലം വരെ മാറ്റങ്ങളുണ്ടാകും.വയനാട്, എറണാകുളം, പാലക്കാട് ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതിൽ കെപിസിസിയുയുമായി ആലോചിച്ച് നടപടിയെടുക്കും. കൂടുതൽ ചർച്ചകൾക്കായി താരിഖ് അൻവർ ജനുവരി മൂന്നിന് കേരളത്തിൽ എത്തും.

സംസ്ഥാന നേതൃത്വത്തിന് പുറമെ താഴെതട്ടിലെ നേതാക്കളുമായും ചർച്ചകൾ നടത്തുമെന്നും താരീഖ് അൻവർ പറഞ്ഞു. അതൊടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്ഗ്രസിനെ ഉമ്മൻചാണ്ടി നയിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും താരിഖ് അൻവർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here