ക്ഷേമ പെന്‍ഷന്‍ ഇനി മുതല്‍ 1500 രൂപ; വാക്ക് പാലിച്ച് സര്‍ക്കാര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ ജനുവരി ഒന്ന് മുതല്‍ 1,500 രൂപയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ലൂടെ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

പുതുവത്സരദിനത്തില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ 1500 രൂപയാക്കി വര്‍ധിപ്പിച്ചു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികള്‍ അലട്ടുന്ന സാഹചര്യത്തിലും ജനങ്ങള്‍ക്ക് നല്‍കിയ വാക്കു പാലിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്- മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചു.

പുതുവത്സരദിനത്തിൽ സാമൂഹ്യ ക്ഷേമ പെൻഷൻ 1500 രൂപയാക്കി വർദ്ധിപ്പിച്ചു. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾ അലട്ടുന്ന സാഹചര്യത്തിലും ജനങ്ങൾക്ക് നൽകിയ വാക്കു പാലിക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യമുണ്ട്.

Posted by Pinarayi Vijayan on Thursday, 31 December 2020

2021 ജനുവരി ഒന്ന് മുതല്‍ ക്ഷേമ പെന്‍ഷന്‍ 1,500 രൂപയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here