അപൂര്‍വവും രസകരവുമായ നിമിഷങ്ങളുമായി ജെ ബി ജംഗ്ഷന്‍; ജോണ്‍ ബ്രിട്ടാസിനൊപ്പം അഞ്ച് യുവ ജനപ്രതിനിധികള്‍

പുതിയ പ്രതീക്ഷകളും തീരുമാനങ്ങളുമായി പുതിയ വര്‍ഷത്തെ വരവേറ്റ് കേരളത്തിന്റെ സ്വന്തം സാരഥികള്‍ . ഏവര്‍ക്കും ആവേശമായി മാറിയ പെണ്‍കരുത്തുകള്‍ ,യുവ ജനപ്രതിനിധികള്‍ ജെ ബി ജംഗ്ഷനില്‍ ഒത്തുകൂടുന്നു. ഇതു വരെ തമ്മില്‍ കണ്ടിട്ടില്ലാത്ത മേയറും പഞ്ചായത്ത് പ്രസിഡന്റുമാരും ചേര്‍ന്ന് ജെ ബി ജംഗ്ഷന്‍ മറക്കാനാവാത്ത അനുഭവമാക്കി മാറ്റുകയായിരുന്നു.

പല റെക്കോഡുകളും തകര്‍ത്താണ് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ആര്യാ രാജേന്ദ്രന്‍ തലസ്ഥാന നഗരിയുടെ സാരഥ്യം ഏറ്റെടുത്തത്.  രാജ്യംമുഴുവന്‍ ശ്രദ്ധിച്ച തിളക്കമുള്ള തിരഞ്ഞെടുപ്പ്. എന്നും മുന്‍ഗണന ജനങ്ങളുടെ ആവശ്യങ്ങള്‍ക്കെന്നും പ്രതീക്ഷ തെറ്റിക്കില്ലെന്നും ചങ്കുറപ്പോടെ പറയുന്ന ഈ ഇരുപത്തൊന്നുകാരി നല്ലൊരു പാട്ടുകാരി ആണെന്ന് ജെ ബി ജംഗ്ഷന്‍ കാണുമ്പോള്‍ മനസിലാകും. ചേട്ടനെ കണ്ടു കണ്ണ് നിറഞ്ഞ ആര്യ വീട്ടുകാരുമായും സുഹൃത്തുക്കളുമായുള്ള ആത്മ ബന്ധത്തെക്കുറിച്ചും വാചാലയായി.

തദ്ദേശ തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു രേഷ്മ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ആണ് . സംസാരത്തിലും പെരുമാറ്റത്തിലും കുട്ടിത്തം വിടാതെ തമാശകള്‍ പറഞ്ഞ് രേഷ്മ ഏവരെയും കൈയിലെടുത്തു.

ബുള്ളറ്റ് ഓടിച്ച് വീടുകളില്‍ എത്തി വോട്ടുചോദിച്ച ശാരുതി മാധ്യമങ്ങളില്‍ പെട്ടെന്ന് വൈറല്‍ സ്ഥാനാര്‍ഥി ആയി . എന്നാല്‍ പ്രളയസമയത്തും കൊവിഡ് 19 പിടിമുറുക്കിയ ഘട്ടങ്ങളിലും ഒളവണ്ണ പഞ്ചായത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ചേര്‍ന്ന് നിന്ന ശാരുതിയെയാണ് ജെ ബി ജംഗ്ഷന്‍ കണ്ടത്. ഉറക്കം ഹരമായ ശാരുതി ഇപ്പോള്‍ ഉറങ്ങാറില്ല എന്ന് പറഞ്ഞത് ചിരി പടര്‍ത്തി.

സാമൂഹിക സേവനകള്‍ക്കിടയില്‍ കലയും തനിക്ക് വഴങ്ങും എന്ന് തെളിയിച്ച് കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്. മോണോ ആക്ട് അവതരിപ്പിച്ച് കൈയ്യടി നേടിയ പ്രിയങ്ക എന്റെ ശരിയും പക്ഷവും ഇടതുപക്ഷമാണെന്ന് ഉറക്കെ പറയുന്നു .ഇവിടെ ഒരുമിച്ച ഈ അഞ്ചുപേരല്ലേ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണത്തിന്റെ തെളിവ് എന്നും ചോദിക്കുന്നു.

അമൃത സി എന്ന കൊച്ചുപെണ്കുട്ടിയാണ് കൊല്ലം ജില്ലയിലെ വലിയ പഞ്ചായത്തായ ഇട്ടിവ പഞ്ചായത്തിന്റെ പ്രസിഡന്റ്. പാവങ്ങള്‍ക്കായാണ് തന്റെ കര്‍മ്മ രംഗം എന്നും അമൃത പറഞ്ഞു . ചെറുപ്പത്തില്‍ അമ്മയും അനുജനുമൊപ്പം ജീവിതം കരുപ്പിടിപ്പിക്കാന്‍ ഉള്ള പ്രയത്‌നം തന്നെയാണ് അമൃതയുടെ ഏറ്റവും വലിയ കൈമുതല്‍.

കളിയും ചിരിയും ചില ചെറിയ സങ്കടങ്ങളുമൊക്കെയായി യുവ ജനപ്രതിനിധികള്‍ യുവത്വം സമ്മാനിച്ചത് മനോഹരമായൊരു ജെ ബി ജംഗ്ഷന്‍ ആണ് . നാളെ രാത്രി 9 മണിക്ക് കൈരളിയിലും 10 മണിക്ക് കൈരളി ന്യൂസിലും ജെ ബി ജംഗ്ഷന്‍ സംപ്രേഷണം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News