കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾക്കിടെ വീണ്ടും ഒരു കർഷകൻ കൂടി മരിച്ചു

കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭങ്ങൾക്കിടെ വീണ്ടും ഒരു കർഷകൻ കൂടി മരിച്ചു. ഭാഗ്പത്  സ്വദേശിയായ ഗാലൻ സിങ്  തോമർ  ആണ്  മരിച്ചത്.

കൊടും  തണുപ്പിനെ തുടർന്നാണ് മരണം.  എഴുപത്  വയസുള്ള  ഗാലൻ  സിംഗ്  നവംബർ  മുതൽ  ഗാസിപൂർ അതിർത്തിയിൽ  സമരം  ചെയ്തു  വരികയായിരുന്നു.

ഇതോടെ കർഷക പ്രക്ഷോഭത്തിനിടെയുള്ള മരണങ്ങൾ 36 കടന്നു. അതിശൈത്യമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തുടരുന്നത്. 1.1 ഡിഗ്രിയാണ് ഇന്ന് ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News