ന്യൂ ഇയര്‍ ആഘോഷിച്ച് ബച്ചന്‍ കുടുംബം; ചിത്രങ്ങള്‍ പങ്കുവച്ച് ഐശ്വര്യറായ്

2020 ക‍ടന്നുപോയപ്പോള്‍ കൊവിഡ് പ്രതിസന്ധിയിലാക്കിയ ചലച്ചിത്ര മേഖലയും പുതുവര്‍ഷത്തെ ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. ബോ‍ളിവുഡ് താരങ്ങളെല്ലാം തങ്ങളുടെ ന്യൂ ഇയര്‍ ആഘോഷചിത്രങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു.

ബോളിവുഡ് താരകുടുംബങ്ങളുടെ ന്യൂ ഇയര്‍ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വെെറലാകുകയും ചെയ്തു.

ബോളിവുഡിലെ താര കുടുംബമായ ബച്ചന്‍ കുടുംബത്തിന്‍റെ ന്യൂ ഇയര്‍ ആഘോഷചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്.

താര കുടുംബത്തിന്‍റെ മരുമകള്‍ ഐശ്വര്യറായ് ബച്ചനാണ് ആണ് ന്യൂ ഇയര്‍ ആഘോഷത്തിന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.

പോയ വര്‍ഷം അമിതാഭ് ബച്ചന്‍, അഭിഷേക്, ഐശ്വര്യ റായ്, ആരാധ്യ ബച്ചന്‍ എന്നിവരെല്ലാം കോവിഡ് ബാധിതരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News