എംപിമാരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടെന്ന നിലപാടില്‍ ഉറച്ചു ഹൈക്കമാന്‍ഡ്

എംപിമാരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടെന്ന നിലപാടില്‍ ഉറച്ചു ഹൈക്കമാന്‍ഡ്. കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ പലരും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നീക്കം നടത്തുന്ന സാഹചര്യത്തിലാണ് ഹൈക്കമാന്‍ഡ് നിലപാട് കടുപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്ഗ്രസിനെ ഉമ്മന്‍ചാണ്ടി നയിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.

നിലവിലെ എം. പി മാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കേണ്ട എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഹൈക്കമാന്‍ഡ്. ഇക്കാര്യത്തില്‍ ഹൈക്കമാന്റ് തീരുമാനമെടുത്തു കഴിഞ്ഞതായും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കി. നിയമ സഭാ തിരഞ്ഞെടുപ്പിന്ന് മുമ്പ് പാര്‍ട്ടി ഉന്നത നേതൃത്വത്തില്‍ അഴിച്ചുപണി ഗുണം ചെയ്യില്ലെന്നാണ് ഹൈക്കമാന്റ് വിലയിരുത്തല്‍.
.
അതേ സമയം ഡി.സി.സി തലം വരെ മാറ്റങ്ങളുണ്ടാകും.വയനാട്, എറണാകുളം, പാലക്കാട് ഡിസിസി അധ്യക്ഷന്മാരെ മാറ്റുന്നതില്‍ കെപിസിസിയുയുമായി ആലോചിച്ച് നടപടിയെടുക്കും.

കൂടുതല്‍ ചര്‍ച്ചകള്‍ക്കായി താരിഖ് അന്‍വര്‍ ജനുവരി മൂന്നിന് കേരളത്തില്‍ എത്തും. സംസ്ഥാന നേതൃത്വത്തിന് പുറമെ താഴെതട്ടിലെ നേതാക്കളുമായും ചര്‍ച്ചകള്‍ നടത്തുമെന്നും താരീഖ് അന്‍വര്‍ പറഞ്ഞു. അതൊടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്ഗ്രസിനെ ഉമ്മന്‍ചാണ്ടി നയിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here