കൊച്ചി പുതുക്കലവട്ടത്ത് പുതുവര്‍ഷ രാതിയില്‍ വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച. 40 പവന്‍ സ്വര്‍ണമാണ് വീട്ടില്‍ നിന്നും മോഷണം പോയത്. വീടിന്റെ പിന്‍വാതില്‍ പൊളിച്ചാണ് കള്ളന്‍ കത്തുകയറിയത്
പൊതു മരാമത്ത് വകുപ്പില്‍ ഇലക്ട്രിക്കല്‍ കരാറുകാരനായ പ്ലാസിഡ് എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. സഹോദരന്റെ മകളുടെ കല്യാണത്തിന് വീട്ടുടമയും കുടുംബവും രണ്ടുദിവസമായി ചുള്ളിക്കലില്‍ ആയിരുന്നു.
രാവിലെ സമീപവാസിയാണ് വീട് കുത്തിത്തുറന്നു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് സംഭവം വീട്ടുകാരേയും പോലീസിനെയും അറിയിക്കുകയായിരുന്നു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. എളമക്കര സി.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. പരിശോധനയില്‍ 40 പവനേ നഷ്ടപ്പെട്ടിട്ടുള്ളു എന്ന് വ്യക്തമായി.
Get real time update about this post categories directly on your device, subscribe now.