കെഎസ്ആര്‍ടിസി അംഗീകൃത യൂണിയനുകളെ തെരഞ്ഞെടുക്കാനുള്ള ഹിതപരിശോധന: സിഐടിയു ഒന്നാമത്

കെഎസ്ആര്‍ടിസിയിലെ അംഗീകൃത യൂണിയനുകളെ തെരഞ്ഞെടുക്കാനായുള്ള ഹിത പരിശോധനയില്‍ കെഎസ്ആര്‍ടിഇഎ (സിഐടിയു) ഏറ്റവും കൂടുതല്‍ വോട്ട് നേടി ഒന്നാമതെത്തി. കെഎസ്ആര്‍ടിഇഎ 9457 (35.24 ശതമാനം) വോട്ട് നേടിയാണ് അംഗീകാര സംഘടനയായത്.

ടിഡിഎഫ് 6271 വോട്ടും ( 23.37 ശതമാനം ), ബിഎംഎസ് 4888 വോട്ടും ( 18.21 ശതമാനം) നേടി അംഗീകാരം നേടി.തെരഞ്ഞെടുപ്പില്‍ 15 ശതമാനത്തിലധികം വോട്ട് നേടുന്ന സംഘടനയ്ക്കാണ് അംഗീകാരം ലഭിക്കുക. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മൂന്ന് യൂണിയനുകള്‍ക്കും അംഗീകരം ലഭിച്ചത്.

ബാക്കി അംഗീകാരം ലഭിക്കാത്ത യൂണിയനുകള്‍ക്ക് ലഭിച്ച വോട്ടുകള്‍, എഐടിയുസി-2594 (9.67 ശതമാനം), വെല്‍ഫയര്‍ ഫെഡറേഷന്‍ -736 (2.74%), എംപ്ലോയീസ് ഫ്രണ്ട് യൂണിയന്‍ -334(1.24 ശതമാനം), വെല്‍ഫയര്‍ അസോസിയേഷന്‍ – 2423 (9.03 ശതമാനം). 134 വോട്ടുകള്‍ അസാധുവായി.

വോട്ടവകാശം ഉണ്ടായിരുന്ന 27471 വോട്ടര്‍മാരില്‍ 26848 പേരാണ് വോട്ടെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

കെഎസ്ആര്‍ടിസിയുടെ ശമ്പള പരിഷ്‌കരണം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ക്ക് ഇനി മുതല്‍ അംഗീകൃത യൂണിയന്‍ പ്രതിനിധികളുമായാണ് മാനേജ്‌മെന്റ് ചര്‍ച്ച നടത്തുക. സ്റ്റേറ്റ് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ റീജണല്‍ ജോയിന്റ് ലേബര്‍ കമീഷണര്‍ ഡി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News