സാമൂഹ്യക്ഷേമവും, കരുതലും ലക്ഷ്യമിട്ട് സര്‍ക്കാരിന്‍റെ ന്യൂ ഇയര്‍ സമ്മാനങ്ങള്‍

സാമൂഹ്യക്ഷേമവും, കരുതലും ലക്ഷ്യമിട്ട് ന്യൂ ഇയര്‍ സമ്മാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. വയോജനങ്ങള്‍ക്ക് ഇനിമുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടില്‍ ലഭിക്കും. മിടുക്കന്‍മാരായ 1000 കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ പ്രതിഭാ ധനഹായ പദ്ധതി ആരംഭിക്കുന്നു, നല്ല മാര്‍ക്കോടെ ജയിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ധനസഹായം. പ്രകൃതി സൗഹൃദമായ വീട് നിര്‍മ്മിക്കുന്നവര്‍ക്ക് കെട്ടിടനികുതിയില്‍ ഇളവ്.

ലാശാലകളിലെ വിദഗ്ദരുമായി സംവദിക്കാന്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പദ്ധതി. കരുതലും കാരുണ്യവും, സാമൂഹ്യക്ഷേമവും ഉള്‍കൊളളുന്ന പത്തിന പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത് പുതുവല്‍സര സായാഹ്നത്തില്‍ സാമൂഹ്യക്ഷേമവും, കരുതലും പിണറായി സര്‍ക്കാരിന്‍റെ മുഖമുദ്രയാണെന്ന് തെളിയിക്കുന്ന 10 ഇന പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി നടത്തിയത്.

ആരുടെയും സഹായം ഇല്ലാതെ താമസിക്കുന്ന വയോജനങ്ങള്‍ക്ക് മസ്റ്ററിങ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ അപേക്ഷ, സിഎംഡിആര്‍എഫിലെ സഹായം, അത്യാവശ്യ ജീവന്‍രക്ഷാ മരുന്നുകള്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്ന പദ്ധതിയാണ് ജനുവരി 10 ന് ആരംഭിക്കാന്‍ പോകുന്നത്.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ ജില്ലകളിലും ലോകപ്രശസ്ത സാമ്പത്തിക സാമൂഹ്യശാസ്ത്രജ്ഞര്‍, ഭാഷാ വിദഗ്ദ്ധര്‍ ആശയവിനിമയം നടത്താന്‍ സംവിധാനമൊരുക്കും.ജനുവരിയില്‍ ആരംഭിക്കുന്ന പദ്ധതിയുടെ പേര് എമിനന്‍റ് സ്കോളേ‍ഴ്സ് ഒാണ്‍ലൈന്‍ എന്നാവും.

വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയില്‍ താഴെയുള്ള കുടുംബങ്ങളില്‍ നിന്നുള്ള കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മുഖ്യമന്ത്രിയുടെ വിദ്യാര്‍ത്ഥി പ്രതിഭാ ധനഹായ പദ്ധതി തുടക്കം കുറിച്ചു. ബിരുദപഠനം നല്ല രൂപത്തില്‍ പൂര്‍ത്തിയാക്കുന്ന സംസ്ഥാനത്തെ ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരുലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും.

മാര്‍ക്ക്/ഗ്രേഡ് അടിസ്ഥാനത്തിലായിരിക്കും ആദ്യത്തെ ആയിരം പേരെ നിശ്ചയിക്കുക. അഴിമതിയെപ്പറ്റി പരാതിപ്പെടുന്നവര്‍ക്കുളള ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ സോഫ്റ്റ്വെയര്‍ നടപ്പിലാക്കും. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന ഒരു അതോറിറ്റിക്കു മുമ്പിലാണ് കൃത്യതയുള്ള പരാതികള്‍ ഉന്നയിക്കാന്‍ അവസരമുണ്ടാക്കുക.

റിപ്പബ്ലിക് ദിനമായ ജനുവരി 26ന് പദ്ധതി ആരംഭിക്കുക. കുട്ടികളുടെ ഇടയിലെ ആത്മഹത്യാ പ്രവണത തടയാന്‍ നിലവിലുളള സ്കൂള്‍ കൗണ്‍സലര്‍മാരുടെ എണ്ണം ഇരട്ടിയാക്കും. വിവിധ തരം പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കായി ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന്‍ ഏര്‍പ്പെടുത്തും. സൈക്കോളജിസ്റ്റ്, നിയമ വൈദഗ്ദ്ധ്യമുള്ള വ്യക്തി, ഉയര്‍ന്ന വനിതാ പൊലീസ് ഓഫീസര്‍ എന്നിവര്‍ ജില്ലാതലത്തില്‍ നേതൃത്വം നല്‍കും.

കുട്ടികള്‍ക്കിടയിലെ വിളര്‍ച്ച നിര്‍മാര്‍ജനം ചെയ്യുന്ന കാര്യത്തിലാണ് കേരളം പിന്നിലാണ്. ഇത് മറികടക്കാന്‍ പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ എത്രപേര്‍ക്ക് അനീമിയ ഉണ്ട് എന്ന പരിശോധന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ നടത്തും.

വിളര്‍ച്ച ബാധിച്ചതായി പരിശോധനയില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് പോഷകാഹാര സാധനങ്ങള്‍ എത്തിക്കാനുള്ള നടപടി ഫെബ്രുവരിയില്‍ ആരംഭിക്കും. പ്രകൃതി സൗഹൃദമായ ചില ഘടകങ്ങള്‍ ഉപയോഗിച്ച് വീട് നിര്‍മ്മിക്കുന്നവര്‍ക്ക് കെട്ടിടനികുതിയില്‍ നിശ്ചിത ശതമാനം ഇളവ് അനുവദിക്കും.

പൊതുഇടങ്ങള്‍ ലഭ്യമല്ലാത്ത എല്ലാ പഞ്ചായത്തുകളിലും ഫെബ്രുവരി മാസം അവസാനത്തിനുമുമ്പ് പൊതുഇടം ഒരുക്കാനാണ് ലക്ഷ്യമിടുന്നു. ഡിജിറ്റല്‍ മീഡിയ സാക്ഷരതയാണ് മറ്റൊരു പ്രധാന പരിപാടി. വ്യാജ വാര്‍ത്തള്‍ തിരിച്ചറിയാന്‍ ക‍ഴിയുന്ന പരിപാടി ഡിജിറ്റല്‍/മീഡിയ സാക്ഷരതാ പരിപാടി ആരംഭിക്കും. സത്യമേവ ജയതേ എന്നാവും പരിപാടിയുടെ പേര്.

മടങ്ങിവന്ന പ്രവാസികള്‍ക്ക് സര്‍ക്കാര്‍ രേഖകള്‍ അപേക്ഷിച്ച് 15 ദിവസത്തിനുള്ളില്‍ ലഭ്യമാക്കുന്ന സംവിധാനം ഉണ്ടാക്കും. നിയമപരമായി നടപടിക്രമങ്ങള്‍ പാലിച്ച് വിജ്ഞാപനം ചെയ്യേണ്ട രേഖകള്‍ ഇതില്‍ ഉള്‍പെടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here