ഇടുക്കി മറയൂരിൽ ലഹരിമരുന്നുമായി രണ്ട് പേർ പിടിയിൽ

ഇടുക്കി മറയൂരിൽ ലഹരിമരുന്നുമായി രണ്ട് പേർ എക്സൈസിന്‍റെ പിടിയിൽ. കൊട്ടാരക്കര സ്വദേശി ഷാജു, ചാവക്കാട് സ്വദേശി ജിനു എന്നിവരാണ് പിടിയിലായത്.

എല്‍എസ്ഡി സ്റ്റാന്പ്, എംഡിഎംഎ, കഞ്ചാവ് എന്നിവ പ്രതികളിൽ കണ്ടെടുത്തു. വിനോദ സഞ്ചാരികൾക്ക് വിൽക്കാൻ ലക്ഷ്യമിട്ടാണ് ലഹരിമരുന്ന് കൊണ്ടുവന്നത്.

ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന ലഹരിമരുന്നിന് 2.5 ലക്ഷത്തോളം രൂപയുടെ വിപണിമൂല്യം കണക്കാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here