റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ലോട്ടിനും അനുമതി

റിപ്പബ്ലിക്ക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ലോട്ടിനും അനുമതി. മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം രണ്ടാം തവണയാണ് കേരളത്തിന്റെ ഫ്ലോട്ടിന് അനുമതി ലഭിക്കുന്നത്. കാർഷിക നിയമതിനെതിരായ പ്രക്ഷോഭം കൊടുംപിരി കൊണ്ടിരിക്കുമ്പോൾ കൊയർ ഓഫ് കേരള എന്ന വിഷയമാണ് കേരളം അവതരിപ്പിക്കുന്നത്.

കാർഷിക നിയമതിനെതിരായ പ്രക്ഷോഭം അതിശക്തമായ പഞ്ചാബിന്റെ ഫ്‌ളോട്ടും തെരഞ്ഞെടുത്തിട്ടുണ്ട്. അതേ സമയം കഴിഞ്ഞ വർഷം പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത സംസ്ഥാങ്ങളെ ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.

മോദിസർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം റിപ്ലബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ലോട്ടുകൾക്ക് അനുമതി ലഭിച്ചിരുന്നില്ല. 2013ൽ ഗോള്ഡ് മെഡൽ വാങ്ങിയ സംസ്ഥാനം കൂടിയാണ് കേരളം..എന്നാൽ മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം അകാരണമായി കേരളത്തെ തഴയുകയാണ് ഉണ്ടായത്. 2013ന് ശേഷം വിമർശനം അതിരൂക്ഷമായ സാഹചര്യത്തിൽ 2018ൽ കേരളത്തിന് അനുമതി ലഭിച്ചിരുന്നു.

അന്ന് കെട്ടുകാഴ്ച ആയിരുന്നു കേരളം അവതരിപ്പിച്ചത്.എന്നാൽ കഴിഞ്ഞ വർഷം കേരളം ഉൾപ്പെടെ പൗരത്വ ഭേദഗതി നിയമത്തെ എതിർത്ത എല്ലാ സംസ്ഥാങ്ങളേയും കേന്ദ്രസർക്കാർ ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്കായിരുന്നു വഴിവെച്ചത്.

കഴിഞ്ഞ വർഷം കേരളത്തെ കൂടാതെ പശ്ചിമബംഗാളിന്‍റെയും മഹാരാഷ്ട്രയുടെയും ടാബ്ലോകൾ ഒഴിവാക്കിയിരുന്നു. 2021ലേക്ക് കാർഷിക നിയ്ഖ്മങ്ങൾക്കെതിരായ അതിരൂക്ഷ പ്രക്ഷോഭത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കേരളം പഞ്ചാബ് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും കാർഷിക നിയമങ്ങളെ എതിർക്കുന്നു. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ ഫോട്ടിന് കേന്ദ്രസർക്കാർ അനുമതി നൽകിയത്.

കൊയർ ഓഫ് കേരള എന്നതാണ് കേരളം തെരഞ്ഞെടുത്ത വിഷയം. കേരളത്തിന്റെ സംസ്കാരവും കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയം തന്നെയായതിനാലാണ് കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതും. പഞ്ചാബിന്റെ ഫ്‌ളോട്ടും തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിലൂടെ കേന്ദ്രസർക്കാർ രാഷ്ട്രീയം തന്നെയാണ് മുന്നോട്ട് വെക്കുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News