തിയേറ്ററുകള്‍ ജനുവരി അഞ്ചുമുതല്‍ തുറക്കും; സിനിമകള്‍ നല്‍കില്ലെന്ന് ഡിസ്ട്രിബ്യൂട്ടേ‍ഴ്സ്

കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് തിയേറ്ററുകള്‍ ജനുവരി അഞ്ചിന് തുറക്കുമെന്ന് മുഖ്യമന്ത്രി. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പകുതി സീറ്റുകളില്‍ മാത്രമായിരിക്കും പ്രവേശനമെന്നും മുഖ്യമന്ത്രി അറിയിച്ചു. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാവുമെന്നും മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഒരു വര്‍ഷത്തോളമായി സിനിമാ തീയറ്ററുകള്‍ അടഞ്ഞ് കിടക്കുകയാണെന്നും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് ആളുകള്‍ ഇതുമൂലം വലിയ പ്രതിസന്ധിയിലാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കാനുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. തിയേറ്ററുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് ഇറക്കിയ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കാലങ്ങളായി അടഞ്ഞു കിടക്കുന്നതിനാല്‍ തന്നെ സിനിമാ ശാലകള്‍ അണുവിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുമാണ്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട ഉത്സവങ്ങളും അതുമായി ബന്ധപ്പെട്ടുള്ള കലാപരിപാടികളും ജനുവരി അഞ്ച് മുതല്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്നാല്‍ തിയേറ്ററുകള്‍ അഞ്ചുമുതല്‍ തുറക്കുമെങ്കിലും സിനിമ കാലാന്‍ ക‍ഴിയുമോ എന്ന കാര്യത്തില്‍ ആശങ്കയിലാണ് സിനിമാ പ്രേമികള്‍ വിതരണക്കാരുടെ സംഘടനയുടെ നിലപാടാണ് ഈ ആശങ്കയ്ക്ക് കാരണം.

തിയേറ്ററുകളില്‍ നിന്ന് ലഭിക്കാനുള്ള തുക ലഭിച്ചാല്‍ മാത്രമേ പുതിയ സിനിമ നല്‍കുകയുള്ളുവെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സിയാദ് കോക്കര്‍ വ്യക്തമാക്കി.

തിയറ്റര്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍മ്മാതാക്കള്‍ സര്‍ക്കാരിന് മുന്നില്‍ വച്ച്‌ ഉപാധികള്‍ പരിഹരിച്ചാല്‍ മാത്രമേ സഹകരിക്കുക ഉള്ളൂവെന്നും സിയാദ് കോക്കര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News