പ്രതിപക്ഷ നിരയില്‍ അദ്ദേഹത്തെ പോലൊരാള്‍ ഉണ്ടാവുന്നത് നല്ലതല്ലെ ?; കുഞ്ഞാലിക്കുട്ടിയുടെ നിയമസഭയിലേക്കുള്ള മടങ്ങിവരവിനെ കുറിച്ച് മുഖ്യമന്ത്രി

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ എംപിമാരായി രാജ്യ തലസ്ഥാനത്തേക്ക് പോയ യുഡിഎഫ് പ്രതിനിധികളില്‍ പല ആളുകളും കേരളത്തിലേക്ക് മടങ്ങിവരുന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുകയാണ്. ഇക്കൂട്ടില്‍ പ്രധാനിയാണ് കുഞ്ഞാലിക്കുട്ടി. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് മുഖ്യമന്ത്രി.

അദ്ദേഹം മടങ്ങിവരട്ടെ അദ്ദേഹത്തെ പോലൊരാള്‍ പ്രതിപക്ഷ നിരയില്‍ ഉണ്ടാവുന്നത് നല്ലതല്ലേ എന്നും മുഖ്യമന്ത്രി
‘കുഞ്ഞാലിക്കുട്ടി മടങ്ങിവരട്ടെ, നിയമസഭയില്‍ അദ്ദേഹത്തെ പോലെ ഒരാള്‍ പ്രതിപക്ഷത്ത് ഇരിക്കുന്നത് നല്ലതാണ്. കുഞ്ഞാലിക്കുട്ടി നേരത്തെ നിയമസഭാംഗമായിരുന്നു.

എന്തോ ചില പ്രത്യേക സാഹചര്യം വരുന്നു എന്ന് തോന്നിയതിന്‍റെ ഭാഗമായി അദ്ദേഹം പാര്‍ലമെന്‍റിലേക്ക് പോകണമെന്ന് ആഗ്രഹിച്ചു, അങ്ങോട്ട് പോയി. അതിപ്പോള്‍ അവസാനിപ്പിച്ച്‌ നിയമസഭയിലേക്ക് അദ്ദേഹം വരണമെന്ന് ചിന്തിക്കുന്നതായാണ് ലഭിക്കുന്ന വിവരങ്ങള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയില്‍ കുഞ്ഞാലിക്കുട്ടിയെ പോലെ ഒരു നേതാവ് ഉണ്ടാകുന്നത് വളരെ നല്ല കാര്യമാണെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. നിയമസഭയില്‍ പ്രതിപക്ഷത്ത് അദ്ദേഹം ഉണ്ടാകുന്നത് വളരെ സഹായകരമായ നിലപാടാണ്. അതിനെ താന്‍ സ്വാഗതം ചെയ്യുന്നു.’ പിണറായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News