ഇംഗ്ലീഷ് ഇന്ത്യ ക്ലേ കമ്പനിയില്‍ തൊഴിലാളി ആത്മഹത്യ ചെയ്ത നിലയില്‍

അടച്ച് പൂട്ടിയ ഫാക്ടിയിലെ തൊഴിലാളി ഫാക്ടറി വളപ്പിൽ തൂങ്ങി മരിച നിലയിൽ . വേളിയിലെ ഇംഗ്ലീഷ് ഇന്ത്യൻ കമ്പനിയിലെ ചുമട്ട് തൊഴിലാളിയായ പ്രഭുല്ല കുമാർ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൊഴിലാളികൾ ക മ്യതദേഹം നീക്കാൻ അനുവദിച്ചില്ല .തൊഴിൽ മന്ത്രി  12 ന് മാനേജ്മെൻ്റിൻ്റെയും ,തൊഴിലാളി സംഘടനകടെയും യോഗം വിളിച്ചു.
ഇന്നലെ രാത്രി മുതൽ കാണാനില്ലായിരുന്ന  പ്രഭുല്ല കുമാർ , പുലർച്ച 7 മണിയോടെ ഫാക്ടറി വളപ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നഷ്ടപരിഹാരം നൽകാതെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന്  തൊഴിലാളികൾ നിലപാട് എടുത്തു.
എന്നാൽ സമ്പ് കളക്ടർ മാധവിക്കുട്ടി വിളിച്ച യോഗത്ത തുടർന്ന് തൊഴിലാളി സമരം ഒത്തുതീർന്നു.
തൊഴിൽ മന്ത്രി  12 ന് മാനേജ്മെൻ്റിൻ്റെയും ,തൊഴിലാളി സംഘടനകടെയും യോഗം വിളിക്കുമെന്നും ,നഷ്ടപരിഹാരം അവിടെ ചർച്ച ചെയ്യാം എന്ന നിലപാടിൽ തൊഴിലാളികൾ അയഞ്ഞു .സ്ഥലത്തെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മാനേജ്മെൻ്റിനെതിരെ ആഞ്ഞടിച്ചു
മരിച്ച പ്രഭുല്ല ചന്ദ്രൻ്റെ വിധവ മഹേശ്വരിയെ സന്ദർശിച്ച മന്ത്രി സർക്കാരിൻ്റെ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. തൻ്റെ ഭർത്താവിൻ്റെ മരണത്തിൽ ദൂരൂഹത ഉണ്ടെന്ന് മഹേശ്വരി ആരോപിച്ചു
കളിമണ്ണ് കിട്ടുന്നതിന് വേണ്ടി സർക്കാർ ഇടപ്പെടലുകൾ നടത്തിയിരുന്നു. ,പക്ഷെ മാനേജ്മെൻ്റ്റ് നിഷേധാത്മ സമീപനം സ്വീകരിച്ച കിനാൽ കഴിഞ്ഞ 146 ദിവസമായി  സമരം നടക്കുകയാണ്. ഇതിനിടയിലാണ് തൊഴിലാളി ഫാക്ടറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് .
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News