ഇംഗ്ലീഷ് ഇന്ത്യ ക്ലേ കമ്പനി സര്‍ക്കാര്‍ ഇടപെടല്‍ നിരസിച്ചത്; കമ്പനി അടച്ചുപൂട്ടണമെന്ന ലക്ഷ്യംവച്ച്: തൊ‍ഴിലാളികള്‍

കോടതി ഘനനാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കളിമണ്ണ് ലഭിക്കാനില്ലെന്ന കാരണം ചൂണ്ടിക്കാട്ടി മാനേജ്മെന്‍റ് അടച്ചുപൂട്ടിയ ഇംഗ്ലീഷ് ഇന്ത്യ ക്ലേ കമ്പനി കേരളത്തില് പുറത്തേക്ക് കൊണ്ടുപോകാനാണ് മാനേജ്മെന്‍റിന്‍റെ താല്‍പര്യമെന്ന് തൊ‍ഴിലാളികള്‍.

ഈ കാരണം കൊണ്ടാണ് സര്‍ക്കാര്‍ കളിമണ്ണ് എത്തിച്ച് നല്‍കാമെന്ന നിര്‍ദേശം വച്ചിട്ടും കമ്പനി അധികൃതര്‍ അത് സ്വീകരിക്കാതിരുന്നത്.

നേരത്തെ സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് നിയം പാലിച്ച് ഘനനം ചെയ്തിരുന്ന പ്രദേശങ്ങളില്‍ ഘനനം പുനഃരാരംഭിക്കാനുള്ള അനുമതി കോടതിയില്‍ നിന്ന് ലഭിച്ചിരുന്നു.

വ്യവസായ മന്ത്രി ഇപി ജയരാജന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തൊ‍ഴില്‍ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ എന്നിവര്‍ വിഷയത്തില്‍ ഇടപെട്ടിരുന്നു. ആഗ്സ്ത് 11 തൊ‍ഴിലാളികള്‍ക്ക് ബോണസ് നല്‍കാനിരിക്കെയാണ് ധിക്കാരപരമായ തീരുമാനമെന്നോണം ആഗ്സ്ത് 10 ന് കമ്പനി അടച്ചുപൂട്ടുന്നത്.

കൊവിഡ് സാഹചര്യങ്ങളില്‍ തൊ‍ഴിലാളികള്‍ക്ക് സഹായകരമായ ഒരു നടപടിയും കമ്പനി സ്വീകരിക്കാത്തതിനാല്‍ തന്നെ തൊ‍ഴിലാളികള്‍ പട്ടിണിയിലായി ഇതിന് പിന്നാലെയാണ് അവര്‍ അനിശ്ചിതകാല റിലേ നിരാഹാര സമരം ആരംഭിച്ചത്.

അമ്പത് വര്‍ഷത്തോളമായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എന്നിട്ടും തൊ‍ഴിലാളികള്‍ക്ക് അതിന്‍റെ ഗുണമെന്നും ഉണ്ടായിട്ടില്ലെന്നും തൊ‍ഴിലാളികള്‍.

കമ്പനിയിലെ കയറ്റിറക്ക തൊ‍ഴിലാളിയുടെ ആത്മഹത്യയെ തുടര്‍ന്ന് തൊ‍ഴിലാളികള്‍ വലിയ പ്രതിഷേധത്തിലാണ് കമ്പനിയാണ് പ്രഫുല്ലകുമാറിന്‍റെ ആത്മഹത്യയ്ക്ക് ഉത്തരവാദികള്‍ എന്നും തൊ‍ഴിലാളികള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News