വര്‍ക്കലയില്‍ 12 വയസുകാരനെ ക‍ഴുത്തറുത്ത് കൊലപ്പെടുത്തി; 8 വയസുകാരനെ പിതാവ് ക്ഷേത്രക്കുളത്തിലേക്ക് വലിച്ചെറിഞ്ഞു

വർക്കല കല്ലമ്പലം നാവായിക്കുളം പട്ടാളം മുക്കിന് സമീപത്ത് 12വയസ്സ് പ്രായമുള്ള ആൺകുട്ടിയെ കഴുത്തറുത്ത് കൊല ചെയ്ത നിലയിൽ കാണപ്പെട്ടു.

8 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ പിതാവ് ശങ്കരനാരായണ ക്ഷേത്ര കുളത്തിലേക്ക് വലിച്ചെറിഞ്ഞു.

പിതാവ് സക്കീർ കുളത്തിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു എന്ന് നാട്ടുകാർ. ഫയർ ഫോഴ്സും, പോലീസും സംഭവ സ്ഥലതെത്തി തിരച്ചിൽ തുടരുന്നു.

നാവായിക്കുളം സ്വദേശി സക്കീറും മക്കളുമാണ് കൊല്ലപ്പെട്ടത്. സക്കീറിനെയും മക്കളെയും കാണാനില്ലെന്ന പരാതിയെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് മൂത്ത മകന്‍ അല്‍ത്താഫിനെ ക‍ഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സക്കീറിന്‍റെ ഓട്ടോ സമീപത്തെ അമ്പലക്കുളത്തില് സമീപത്ത് കണ്ടെത്തിയതിനെ തുടര്‍ന്ന് കുളത്തില്‍ നടത്തിയ പരിശോധനയിലാണ് സക്കീറിന്‍റെ മൃതദേഹം ലഭിച്ചത് ഇളയ മകനായുള്ള തെരച്ചില്‍ തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News