ഐഎഫ്എഫ്‌കെ വേദികളുടെ മാറ്റം താല്‍ക്കാലികം മാത്രമെന്ന് ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍

അന്താരാഷ്ട്ര ചലചിത്രമേള കൊവിഡ് പശ്ചാത്തലത്തില്‍ ഘട്ടംഘട്ടമായാണ് നടത്തുകയെന്ന് ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍.

തിരുവനന്തപുരം ഉള്‍പ്പെടെ നാല് വേദികളിലാണ് ഇത്തവണ മേള നടക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടം കുറയ്ക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഘട്ടംഘട്ടമായി ചലചിത്രമേള സംഘടിപ്പിക്കുന്നതെന്നും കമല്‍ പറഞ്ഞു.

അതേസമയം വേദിയുടെ മാറ്റം താല്‍ക്കാലികമാണെന്നും കൊവിഡ് നിയന്ത്രണങ്ങള്‍ നീങ്ങുന്ന മുറയ്ക്ക് അടുത്തവര്‍ഷം മുതല്‍ തിരുവനന്തപുരത്ത് തന്നെ മേള നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമാണ്.

തിരുവനന്തപുരത്ത് മേള നടക്കുന്നേ ഇല്ല എന്ന ധ്വനിയാണ് ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാക്കുന്നത്. തിരുവനന്തപുരത്താണ് മേളയുടെ ഉദ്ഘാടനം നടക്കുന്നത് പ്രദേശത്തിന്റെ ഷെഡ്യൂള്‍ ഉള്‍പ്പെടെ അതേപോലെ പാലിച്ചാണ് മറ്റിടങ്ങളിലും മേള നടക്കുന്നത്.

മേളയുടെ ഭാഗമായി നടത്തിവരുന്ന എല്ലാ പരുപാടികളും ഇത്തവണയും ഉണ്ടാവും എന്നാല്‍ ചില പരുപാടികളുടെ രൂപത്തില്‍ മാറ്റം വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിദേശ പ്രതിനിധികള്‍ ഉള്‍പ്പെടെ മേളയുടെ ഭാഗമാവും പ്രദര്‍ശനത്തിന് മുന്നോടിയായുള്ള ചോദ്യോത്തര വേളയും ഉണ്ടാവും എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഇവ ഓണ്‍ലൈനായാണ് നടത്തുകയെന്നും കമല്‍ പറഞ്ഞു.

പ്രതിനിധികളെ വികേന്ദ്രീകരിച്ച് മേളയുടെ ഭാഗമാക്കുകയെന്നത് മാത്രമാണ് ഇതുവഴി ലക്ഷ്യം വയ്ക്കുന്നതെന്നും ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News