നിര്‍മ്മാണത്തിലിരുന്ന വീടിന്റെ തട്ട് പൊളിഞ്ഞ് വീണ് ബംഗാള്‍ സ്വദേശി മരിച്ചു

നിര്‍മ്മാണത്തിലിരുന്ന വീടിന്റെ തട്ട് പൊളിഞ്ഞ് വീണ് ബംഗാള്‍ സ്വദേശി മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി ഷെയ്ക്ക് അത്താവൂര്‍ 27 ആണ് മരണമടഞ്ഞത്.

കരീലക്കുളങ്ങര പൂവടി പള്ളിക്ക് സമീപം ഷജീറിന്റെ വീടിന്റെ നിര്‍മ്മാണത്തിനിടെ 11.30 ഓടെയാണ് അപകടം ഉണ്ടായത്.

ഷെയ്ക്ക് അത്താവൂര്‍ വീടിന്റെ ചുവര് തേച്ച് കൊണ്ട് നില്‍ക്കെ മുകളില്‍ കെട്ടിയിരുന്ന തട്ട് പൊളിഞ്ഞു വീഴുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ഇയാളെ കൂടെ ജോലി ചെയ്തിരുന്നവരും വീട്ടുകാരും ചേര്‍ന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കരീലക്കുളങ്ങര പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇയാളുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here