കോവിഡ് ബാധിച്ച 102 കാരിക്ക് ആശ്വാസം നല്‍കി സര്‍ക്കാരും ആരോഗ്യ വകുപ്പും . ആലപ്പുഴ ആറാട്ടുപുഴയിലെ റിട്ടയേഡ് അധ്യാപിക കാര്‍ത്ത്യായനിയമ്മയാണ് സര്‍ക്കാരിന്റെ കോവിഡ് സെന്ററിലെ രണ്ടാഴ്ചത്തെ ചികിത്സയ്ക്കു ശേഷം വീട്ടില്‍ മടങ്ങി എത്തിയത്.
ഈ കുടുംബത്തിലെ 7 വയസ്സുള്ള കുട്ടിയടക്കമാണ് കോവിഡ് പിടിയില്‍ നിന്നും രക്ഷതേടി മടങ്ങി വീട്ടിലെത്തിയത്. അതേസമയം ഇന്ത്യയിലുടനീളം കൊവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായി ഡ്രൈറണ്‍ പുരോഗമിക്കുന്നു.
രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. കേരളത്തില്‍ നാല് ജില്ലകളാണ് ഡ്രൈറണ്‍ നടത്തുന്നതിനായി തെരഞ്ഞെടുത്തത്. തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലായി ആറിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്.
വാക്‌സിന്‍ എത്തിക്കഴിഞ്ഞാല്‍ അതിന്റെ കാര്യക്ഷമമായ വിതരണത്തിനും വിനിയോഗത്തിനും വേണ്ടിയുള്ള മുന്നൊരുക്കമാണ് ഡ്രൈ റണ്‍.
ഇന്ത്യയിലുടനീളം ഡ്രൈ റണ്‍ ഇന്ന് നടക്കുകയാണെന്നും ഇത് വാക്‌സിന്‍ വിതരണത്തിന്റെ മോക് ഡ്രില്‍ ആണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍.
വാക്‌സിന്‍ എത്തിയിട്ടില്ല, എത്തിക്കഴിഞ്ഞാലുള്ള പ്രവര്‍ത്തനം വിലയിരുത്താനാണ് ഡ്രൈ റണ്‍ നടത്തുന്നത്. മൂന്ന് ദിവസത്തിനകം കേന്ദ്രത്തില്‍ നിന്നും വാക്‌സിന്‍ ലഭ്യമാകുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.
Get real time update about this post categories directly on your device, subscribe now.