കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു; കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷകര്‍

കേന്ദ്രസര്‍ക്കാരിന് അന്ത്യശാസനവുമായി കര്‍ഷകര്‍. തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ തീരുമാനം ആയില്ലെങ്കില്‍ 26ന് ട്രാക്റ്റര്‍ റിപ്പബ്ലിക്ക് ഡേ പരേഡ് നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കി.

അതിനിടയില്‍ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഗാസി പൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. സരത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന കശ്മീര്‍ സിംഗാണ് ആത്മഹത്യ ചെയ്തത്.

അതിര്‍ത്തികള്‍ ഉപരോധിച്ചുകൊണ്ടുളള പ്രക്ഷോഭം 38 ദിവസമെത്തുമ്പോള്‍ മരങ്ങളും കൂടുകയാണ്. 42ഓളം കര്‍ഷകരാണ് മരണത്തിന് കീഴടങ്ങിയത്.

ഗാസിപൂര്‍ അതിര്‍ത്തിയില്‍ സമരം ചെയ്തിരുന്ന കര്‍ഷകനാണ് ഇന്ന്ആത്മഹത്യ ചെയ്തത്. ഗാസി പൂരില്‍ സമര സ്ഥലത്തെ താത്കാലിക ശുചി മുറിയില്‍ കശ്മീര്‍ സിംഗിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യാ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കര്‍ഷക സമരത്തിനിടെ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ കര്‍കനാണ് കശ്മീര്‍ സിംഗ്.

അതേസമയം തിങ്കളാഴച കേന്ദ്രസര്‍ക്കാരുമായി നടത്തുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷക സംഘടന നേതാക്കള്‍ അറിയിച്ചു.

6 ആം തീയതി മുതല്‍ 20 വരെ രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം നടത്തും. കുണ്ട്‌ലി-മനേസര്‍-പല്‍വാള്‍ ദേശീയപാതയിലൂടെ മാര്‍ച്ച് ആരംഭിക്കും.

ഷാജഹാന്‍പൂര്‍ അതിര്‍ത്തിയില്‍ നിന്ന് പ്രതിഷേധക്കാര്‍ ദില്ലിയിലേക്ക് നീങ്ങും. റിപ്പബ്‌ളിക് ദിനത്തില്‍ ട്രാക്റ്റര്‍ റിപ്പബ്ലിക്ക് ഡേ പരേഡും പ്രഖ്യാപിച്ചു.

എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ട്രാക്ടര്‍ മാര്‍ച്ച് നടത്തും. ദില്ലിക്ക് അകത്തും ട്രാക്ടര്‍ മാര്‍ച്ച് സംഘടിപ്പക്കും.ജനുവരി 18ന് വനിതകള്‍ അണിനിരക്കുന്ന പ്രതിഷേധം നടത്തുമെന്നും കര്‍ഷക സംഘടന നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News