സംസ്ഥാനത്തെ തിയ്യറ്ററുകള്‍ തുറക്കുന്നതിന് മുന്നോടിയായി തിയ്യറ്ററുടമകള്‍ ഈ മാസം യോഗം ചേരും

സംസ്ഥാനത്തെ തിയ്യറ്ററുകള്‍ തുറക്കുന്നതിന് മുന്നോടിയായി തിയ്യറ്ററുടമകള്‍ ഈ മാസം 5ന് കൊച്ചിയില്‍ യോഗം ചേരും. പുതിയ സിനിമകളുടെ റിലീസ് സംബന്ധിച്ച കാര്യങ്ങള്‍ ഉള്‍പ്പടെ ചര്‍ച്ച ചെയ്യാനാണ് യോഗം.

വിനോദ നികുതി ഒഴിവാക്കുന്നതുള്‍പ്പടെ സര്‍ക്കാരിന് മുമ്പാകെ തിയ്യറ്ററുടമകള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്യും.

കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ 10 മാസമായി അടഞ്ഞുകിടക്കുകയായിരുന്ന തിയ്യറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിന്റെ ആശ്വാസത്തിലാണ് തിയ്യറ്ററുടമകള്‍.

5ന് തിയ്യറ്ററുകള്‍ തുറക്കുന്നതിന്റെ ഭാഗമായി അന്നുതന്നെ യോഗം ചേരാനാണ് തിയ്യറ്ററുടമകള്‍ തീരുമാനിച്ചിരിക്കുന്നത്.

തിയ്യറ്ററുകള്‍ തുറക്കുമെങ്കിലും പുതിയ ചിത്രങ്ങളുടെ റിലീസ് ഉടന്‍ ഉണ്ടാകില്ല.അതേ സമയം സിനിമാ മേഖലക്കായി സമഗ്രപാക്കേജ് നടപ്പാക്കണമെന്ന് തിയ്യറ്ററുടമകള്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു.

പ്രധാനമായും 7 ഇന ആവശ്യങ്ങളാണ് ഉടമകള്‍ മുന്നോട്ട് വെച്ചിരുന്നത്. വിനോദനികുതിയും തിയറ്ററുകള്‍ അടഞ്ഞുകിടന്ന സമയത്തെ വൈദ്യുതി ഫിക്‌സഡ് ചാര്‍ജും ഒഴിവാക്കുക,കെട്ടിടനികുതിയും ഒരുവര്‍ഷത്തേക്ക് ഒഴിവാക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് സര്‍ക്കാരിന്റെ പരിഗണനക്കായി മുന്നോട്ടുവെച്ചിരുന്നത്.

ഇക്കാര്യങ്ങളില്‍ അനുഭാവപൂര്‍ണ്ണമായ സമീപനം സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് തിയ്യറ്ററുടമകള്‍ പ്രതികരിച്ചു.

ഇക്കാര്യങ്ങള്‍ ഉള്‍പ്പടെ 5ാം തിയ്യതിയിലെ യോഗത്തില്‍ ചര്‍ച്ചയാകുമെന്നും തിയ്യറ്ററുടമകള്‍ പറഞ്ഞു. കൂടാതെ നിര്‍മ്മാതാക്കളും വിതരണക്കാരുമായും തുടര്‍ ചര്‍ച്ചകള്‍ നടത്താനും തിയ്യറ്ററുടമകള്‍ തീരുമാനിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here