ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ആശുപത്രിയില്‍. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇന്ത്യന്‍ മുന്‍ ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ചേര്‍ന്ന ബിസിസിഐ യോഗത്തില്‍ ഗാംഗുലി പങ്കെടുത്തിരുന്നു. ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബംഗാള്‍ പ്രസിഡന്റ് അവിഷെക് ദാല്‍മിയയുമായി സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്തു.
തുടര്‍ന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങിയ ഗാംഗുലിക്ക് ശനിയാഴ്ച കാലത്ത് വീട്ടില്‍ വ്യായാമം ചെയ്യുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.
കൊല്‍ക്കത്തയിലെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആന്‍ജിയോ പ്ലാസ്റ്റി നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഗാംഗുലിയുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമല്ലെന്നും നില തൃപ്തികരമാണെന്നും ചികിത്സയോട് നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
വാര്‍ത്താ ഏജന്‍സികളായ പിടിഐയും എഎന്‍ഐയുമാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. താരത്തിന് ഹൃദയാഘാതം സംഭവിച്ചതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തു.
ഗാംഗുലിയുടെ ചികിത്സയിക്കായി ആശുപത്രി അധികൃതര്‍ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Get real time update about this post categories directly on your device, subscribe now.