പ്രണവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം പുതുവര്‍ഷം ആഘോഷിച്ച് വിസ്മയ മോഹന്‍ലാല്‍; ചിത്രം വെെറല്‍

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടന്‍ മോഹന്‍ലാലിന്‍റെ മകള്‍ വിസ്മയ. തന്റെ ജീവിതത്തിലെ രസകരമായ വിശേഷങ്ങളെല്ലാം താരപുത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.

ചേട്ടന്‍ പ്രണവിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള പുതുവര്‍ഷാഘോഷത്തിന്റെ ചിത്രമാണ് വിസ്മയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

അടുത്തിടെയ തന്‍റെ മേക്ക് ഓവറിനെക്കുറിച്ച് വിസ്മയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.

ശരീരഭാരം 22 കിലോ കുറച്ച അനുഭവം മായ തന്നെയാണ് പങ്കുവച്ചത്. തായ്‌ലന്‍ഡിലെ ഫിറ്റ് കോഹ് എന്ന ട്രെയിനിങ് സെന്ററിന്റെ സഹായത്തോടെ നാളുകള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് ഇരുപത്തിയെട്ടുകാരിയായ വിസ്മയ തന്‍റെ ശരീരഭാരം കുറച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here