മത്തി പ്രത്യക്ഷപ്പെട്ടു തുടങ്ങി; പിടിക്കരുതെന്ന് മുന്നറിയിപ്പ്

മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസവും സന്തോഷവുമേകി തെക്കന്‍ കേരള തീരത്ത് ഏറെ നാളായി ക്ഷാമം നേരിട്ടിരുന്ന മത്തി പ്രത്യക്ഷപ്പെട്ടു തുടങ്ങി.

അഞ്ചുവര്‍ഷമായി ക്ഷാമംനേരിട്ടിരുന്ന മത്തിയാണ് തെക്കന്‍ കേരളതീരത്ത് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്.

അതേസമയം പ്രത്യുത്പാദനഘട്ടത്തില്‍ എത്തിയിട്ടില്ലാത്ത തീരെ ചെറുതായ ഇവയെ പിടിക്കാതിരിക്കുന്നതാണ് നല്ലതെന്ന് കേന്ദ്ര മത്സ്യഗവേഷണകേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ അബ്ദുസ്സമദ് പറഞ്ഞു.

തീരെ ചെറിയ മത്തിയെ പിടിക്കുന്നത് ഒഴിവാക്കണമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയത്. മുട്ടയിടാന്‍ പാകമാകാത്ത ഇവയെ പിടിച്ചാല്‍ വീണ്ടും മത്തി കിട്ടാക്കനിയാവുമെന്ന് കേന്ദ്ര മത്സ്യഗവേഷണകേന്ദ്രം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News