‘ഭൂമി വസന്തയുടേതല്ല, പിന്നെ എങ്ങനെ കെെമാറ്റം ചെയ്യും’; ബോബി ചെമ്മണ്ണൂര്‍ വാങ്ങിയ ഭൂമി വാങ്ങാൻ കഴിയില്ലെന്ന് നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ കുട്ടികൾ

വസന്തയില്‍ നിന്ന് ബോബി ചെമ്മണ്ണൂര്‍ വാങ്ങിയ ഭൂമി വാങ്ങാൻ കഴിയില്ലെന്ന് നെയ്യാറ്റിൻകരയിൽ ആത്മഹത്യ ചെയ്ത ദമ്പതികളുടെ കുട്ടികൾ.

പട്ടയമില്ലാത്ത ഭൂമി ആര്‍ക്കും വാങ്ങാനോ വില്‍ക്കാനോ വസന്തകുമാരിയ്ക്ക് ക‍ഴിയില്ലെന്ന് കുട്ടികള്‍ ആവര്‍ത്തിച്ചു. സര്‍ക്കാരാണ് തങ്ങള്‍ക്ക് ഭൂമി നല്‍കേണ്ടതെന്നും കുട്ടികള്‍ ബോബി ചെമ്മണ്ണൂരിനോട് പറഞ്ഞു.

വസന്തയുടെ പേരിലല്ല ഭൂമി അതിനാൽ നിയമപരമായി വസന്തയ്ക്ക് ഭൂമി വാങ്ങാൻ കഴിയില്ലെന്നും കുട്ടികൾ വ്യക്തമാക്കി.

നിയമപ്രകാരം 4 സെൻ്റ് ഭൂമി മാത്രമെ കൈവശം വയ്ക്കാൻ അധികാരമുള്ളൂ എന്നും ഭൂമിയുടെ അവകാശവാദം ഉന്നയിക്കുന്ന വസന്തയുടെ പേരില്‍ മറ്റൊരുഭൂമി കെെവശമിരിക്കെ ഈ ഭൂമിയില്‍ നിയമപരമായി അവര്‍ക്ക് അവകാശമില്ലെന്നും കുട്ടികള്‍ പറഞ്ഞു. ഇത്തരത്തില്‍ പട്ടയമില്ലാത്ത ഭൂമി വസന്തകുമാരി എങ്ങനെ കെെമാറ്റം ചെയ്തെന്നാണ് കുട്ടികള്‍ ചോദിച്ചു

വസന്തകുമാരി തന്നെ തെറ്റിദ്ധരിപ്പിച്ചതാണെങ്കില്‍ കാര്യം പരിശോധിക്കുമെന്നും വേണ്ടി വന്നാല്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

കലക്ടര്‍ മുഖ്യമന്ത്രിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇത് സര്‍ക്കാര്‍ ഭൂമിയാണെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News