അവരോട് മോഹന്‍ലാല്‍ ചെയ്തത് ഉദാത്തമായ മാതൃക; അതിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ല: എം എ നിഷാദ്

കോവിഡ് സമയത്ത് സിനിമയില്‍ തൊഴിലെടുക്കുന്നവര്‍, സ്വന്തം കുടുംബാംഗം ആണെന്ന ഉത്തമ ബോധ്യത്തോടെ, അവര്‍ക്ക് സഹായ ഹസ്തവൂമായി എത്തിയ മലയാളത്തിന്റ്‌റെ എക്കാലത്തേയും മഹാ നടന്‍ശ്രീ മോഹന്‍ലാലിനെ അഭിനന്ദിക്കാതിരിക്കാന്‍ കഴിയില്ലെന്ന് എം എ നിഷാദ്.

സഹ പ്രവര്‍ത്തകരോടുളള സ്‌നേഹത്തിന്റ്‌റേയും,കരുതലിന്റ്‌റേയും, ഉദാത്തമായ മാതൃക അദ്ദേഹത്തിന്റ്‌റെ പ്രവര്‍ത്തിയിലൂടെ കാണിച്ചുവെന്നും അദ്ദേഹം പറയുന്നു.

കോവിഡ് പ്രതിസന്ധിയില്‍,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പത് ലക്ഷം സംഭാവന നല്‍കിയത് കൂടാതെ, പത്ത് ലക്ഷം സിനിമയിലെ തൊഴിലാളി സഹോദരങ്ങള്‍ക്കായി അദ്ദേഹം നല്‍കി.

തീയറ്ററുകൾ തുറക്കുന്നു…

കോവിഡ് പ്രതിസന്ധിയിൽ,
ഏറ്റവും ദുരിതമനുഭവിച്ച ഒരു മേഘലയാണ്
സിനിമാ രംഗം…
ഒരുപാട് കലാകാരന്മാർക്ക് തൊഴിൽ ഇല്ലാതായി…ചിത്രീകരണം കഴിഞ്ഞതും
പകുതിക്ക് നിർത്തിവെച്ചതുമായ,ഒരുപാട്
സിനിമകൾ…ഈ പ്രതിസന്ധിഘട്ടത്തിൽ,
സർക്കാറിന്റ്റെ സമയോചിതമായ ഇടപെടലുകൾ ചെറുതല്ലാത്ത ആശ്വാസം
ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക്
ലഭിച്ചു എന്നുളളത് സന്തോഷം നൽകുന്ന
കാര്യം തന്നെ..ഫെഫ്ക ഉൾപ്പടെയുളള സംഘടനകൾ ഉണർന്നു പ്രവർത്തിച്ചു…
സിനിമയിൽ തൊഴിലെടുക്കുന്നവർ,
സ്വന്തം കുടുംബാംഗം ആണെന്ന ഉത്തമ
ബോധ്യത്തോടെ,അവർക്ക് സഹായ ഹസ്തവൂമായി എത്തിയ മലയാളത്തിന്റ്റെ
എക്കാലത്തേയും മഹാ നടൻ,ശ്രീ മോഹൻ
ലാലിനെ,അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല..
സഹ പ്രവർത്തകരോടുളള സ്നേഹത്തിന്റ്റേയും,കരുതലിന്റ്റേയും,
ഉദാത്തമായ മാതൃക,അദ്ദേഹത്തിന്റ്റെ പ്രവർത്തിയിലൂടെ കാണിച്ചു..കോവിഡ്
പ്രതിസന്ധിയിൽ,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അമ്പത് ലക്ഷം
സംഭാവന നൽകിയത് കൂടാതെ,പത്ത് ലക്ഷം
സിനിമയിലെ തൊഴിലാളി സഹോദരങ്ങൾക്കായി അദ്ദേഹം നൽകി..
ലാലേട്ടനെ കൂടാതെ,മഞ്ചു വാര്യരും,ഫഹദ് ഫാസിലും,മനോജ് നാരായണനും,ഇത്തരം സഹായങ്ങൾ നൽകി…
ഒരു താരം ജനിക്കുന്നത്,തീയറ്ററുകളിലെ
ആരവങ്ങളിലാണ്…
തീയറ്ററുകൾ,സാംസ്ക്കാരിക ഇടങ്ങളാണ്…
ലോകത്ത്, എല്ലാവരും,ഒത്തോരുമിച്ച്
കൂടുന്നത് സിനിമാ തീയറ്ററുകളിലാണ്..
അവിടെ,ജാതി മത കക്ഷി രാഷ്ട്രീയമില്ല
വർണ്ണ വിവേചനമില്ല….എല്ലാവരും
ഒന്നായി ഒരു കലാരൂപം ആസ്വദിക്കുന്ന
ഇടം…അത് തീയറ്ററുകൾ തന്നെ…
അത് കൊണ്ടാണ് തീയറ്ററുകൾ,സാംസ്കാരിക ഇടങ്ങളാണെന്ന്
പറയുന്നത്…
ആശങ്കയോടെ തന്നെയായിരിക്കും പ്രേക്ഷകർ തീയറ്ററുകളിൽ,എത്തുക
എന്നാലും,പ്രത്യാശയുടെ നേരിയ
കിരണങ്ങൾ,നമ്മുക്ക് കാണാം…
OTT platform -ലേക്ക് മലയാളിയുടെ കാഴ്ച്ച
വഴി മാറി എന്ന് ഞാൻ വിശ്വസിക്കുന്നില്ല…
പക്ഷെ തീയറ്ററുകൾ പ്രതിസന്ധിയിലാകും
എന്ന വിഷമാവസ്ഥക്ക് ഒരു മാറ്റം വരുത്താൻ
സർക്കാറിന്റ്റെ തീരുമാനം വഴിവെക്കും
എന്ന കാര്യത്തിൽ സംശയമില്ല..
തീയറ്ററുകൾ പൂരപ്പറമ്പുകളാകുന്ന കാലം
അതി വിദൂരമല്ല എന്ന പ്രത്യാശയിലാണ്
നല്ല പത്തരമാറ്റ് സിനിമ പ്രേമിയായ ഞാൻ..

പ്രതീക്ഷയോടെ 2021 ഒരു സിനിമ വർഷമാകട്ടെ….♥

തീയറ്ററുകൾ തുറക്കുന്നു…

കോവിഡ് പ്രതിസന്ധിയിൽ,
ഏറ്റവും ദുരിതമനുഭവിച്ച ഒരു മേഘലയാണ്
സിനിമാ രംഗം…
ഒരുപാട്…

Posted by MA Nishad on Saturday, 2 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here