ഉപജീവനത്തിനായി തുടങ്ങിയ ബിരിയാണിക്കച്ചവടം തുടങ്ങിയ സജ്ന ഷാജിയ്ക്ക് നല്കിയ വാക്കു പാലിച്ച് നടന് ജയസൂര്യ. സജ്നയുടെ ഹോട്ടലായ സജ്ന കിച്ചണ്‍ ജയസൂര്യ ഉദ്ഘാടനം ചെയ്തു.
സജ്ന ഷാജിയ്ക്ക് സഹായം വാഗ്ദാനം ചെയ്ത പലരും പിന്മാറുകയായിരുന്നു. എന്നാല്‍ താന്‍ പറഞ്ഞ വാക്ക് ജയസൂര്യ പാലിച്ചു.
ദൈവത്തിന് തുല്യം കാണുന്ന ജയേട്ടനാണ് ഞങ്ങള്‍ക്ക് ഹോട്ടലെടുത്ത് തന്നത്. അതിന്റെ കടപ്പാടും നന്ദിയുമുണ്ട്. എന്റെ മുന്നിലെ ദൈവമെന്ന് പറയുന്നത്, ആപത്ഘട്ടത്തിലും പിടിച്ച് നിര്‍ത്തി പ്രശ്നങ്ങളൊക്കെ നേരിടാന്‍ തയ്യാറാവണം, എന്നാലെ ജീവിതത്തില്‍ വിജയമുണ്ടാവൂ എന്ന് പറഞ്ഞ് കൂടെ നിന്ന ജയസൂര്യ സാറാണ്. എങ്ങിനെ നന്ദി പറയണം, ഈ കടപ്പാട് എങ്ങനെ വീട്ടണമെന്നൊന്നും എനിക്ക് അറിയില്ല. കാരണം എന്റെ ഏറ്റവും വലിയൊരു സ്വപ്നത്തിന് കൂട്ട് നിന്നു. അവസാനം വരെ പ്രതിസന്ധികളിലെല്ലാം തളരാതെ എന്നെ പിടിച്ച് നിര്‍ത്തി. ഒരു പാട് നന്ദിയുണ്ട്.’- സജ്ന പറഞ്ഞു.
ഉപജീവനത്തിനായി തങ്ങള്‍ തുടങ്ങിയ ബിരിയാണിക്കച്ചവടം ഒരു സംഘം തടയുകയാണെന്നും ജീവിക്കാന്‍ മറ്റു മാര്‍ഗമൊന്നുമില്ലെന്നും ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിയായ സജ്ന ഫെയ്സ്ബുക്ക് ലെെവിലൂടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
ഇതിന് പിന്നാലെ സജ്നയ്ക്ക് സഹായവാഗ്ദാനവുമായി നിരവധി പേര് രംഗത്ത് എത്തുകയും ചെയ്തു. സിനിമാ സാംസ്ക്കാരിക മേഖലയിലെ നിരവധി പേരാണ് സജ്നക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
എന്നാല്‍ ഇതിന് പിന്നാലെ സജ്നയ്ക്കെതിരെ ആരോപണങ്ങളുമായി ചിലര്‍ രംഗത്ത് എത്തുകയും ചെയ്തു. സജനയുടെ ഫെയ്സ്ബുക്ക് ലൈവ് വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഫേസ്ബുക്ക് വീഡിയോ വഴി സജനയും സുഹൃത്തുക്കളും ചേര്‍ന്ന് പണം സമാഹരിക്കാനായി നടത്തിയ നാടകമായിരുന്നെന്ന നിലയില്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് സജ്ന ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. അമിതമായ നിലയില്‍ ഗുളികകള്‍ കഴിച്ച നിലയിലാണ് സജനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒടുവില്‍ സഹായിക്കാമെന്ന് ഏറ്റിരുന്ന പലരും പിന്മാറുകയും ചെയ്തു. എന്നാല്‍ സജ്നയ്ക്ക് താന്‍ നല്കിയ വാക്ക് പാലിക്കുകയായിരുന്നു ജയസൂര്യ.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here