കളിക്കൂട്ടുകാരന്‍ ശ്രീയേഷ് ശ്രീദേവിയായി; സന്തോഷം പങ്കുവച്ച് സുരഭി ലക്ഷ്മി

തന്‍റെ കളിക്കൂട്ടുകാരന്‍ ശ്രീയേഷ് ശ്രീദേവിയായി മാറിയ സന്തോഷം പങ്കിട്ട്‌ നടി സുരഭി ലക്ഷ്മി. തന്‍റെ ഫെയ്സ്ബുക്കില്‍ പേജിലാണ് സുരഭി തന്‍റെ സന്തോഷം പങ്കു വച്ചിരിക്കുന്നത്.

‘ശ്രീദേവി ഈ വർഷം നിനക്ക് നേരുന്നു…… പെണ്ണിന്റെ മനസ്സോടെ ആൺകുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാൽ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്. ആ വേദനയ്ക്ക് വിരാമമിട്ടുകൊണ്ട് എന്റെ പ്രിയ കളിക്കൂട്ടുകാരൻ, ശ്രീയേഷ് “ശ്രീദേവി ” ആയി മാറിയിരിക്കുന്നു’- സുരഭി ഫെയ്സ്ബുക്കില്‍ കുറിച്ചു.

സുരഭിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം;

ശ്രീദേവി ഈ വർഷം നിനക്ക് നേരുന്നു……🥰🥰
പെണ്ണിന്റെ മനസ്സോടെ ആൺകുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാൽ മാത്രം മനസ്സിലാകുന്ന ഒരു വേദനയാണ്.
ആ വേദനയ്ക്ക് വിരാമമിട്ടുകൊണ്ട് എന്റെ പ്രിയ കളിക്കൂട്ടുകാരൻ , ശ്രീയേഷ് “ശ്രീദേവി ” ആയി മാറിയിരിക്കുന്നു.🥰
കഴിഞ്ഞദിവസം അമൃത ഹോസ്പിറ്റലിൽ (എറണാകുളം) ആയിരുന്നു ശസ്ത്രക്രിയ.Drസന്ദീപ് സർ 🙏♥️ മറ്റ് ഡോക്ടേർസിനും, ആരോഗ്യ പ്രവർത്തകർക്കും, , അവളുടെ സ്വപ്നത്തിനൊപ്പം നിന്ന എല്ലാവർക്കും നന്ദി 🙏♥️
വർഷങ്ങൾക്ക് മുമ്പ് ഈ വിവരം അറിഞ്ഞ അന്നുമുതൽ ഇന്നുവരെ മാനസികമായി അവനോടൊപ്പം നിൽക്കാൻ എനിക്ക് സാധിച്ചു എന്നതാണ് ഈ വർഷത്തെ എന്റെ ഏറ്റവും വലിയ സന്തോഷം.
ആൺകുട്ടി പെൺകുട്ടി ആയി മാറുന്നത് ഈ ലോകത്ത് ആദ്യമായല്ല , പക്ഷേ ഇങ്ങനൊന്ന് ഞങ്ങളുടെ നരിക്കുനിയിലെ ആദ്യ സംഭവമാണ്.
എങ്കിലും, എനിക്കുറപ്പുണ്ട് എല്ലാത്തിനും അപ്പുറം ഒരു “സ്ത്രീ”യായി അവളെ ഞങ്ങളുടെ നരിക്കുനിക്കാർ സ്വീകരിക്കും…
ആശംസകൾ ശ്രീദേവി….♥️ നിന്റെ ഇഷ്ടത്തിന്, ആഗ്രഹങ്ങൾക്ക്,
സ്വപ്നങ്ങൾക്ക്, അതിലെല്ലാമുപരി, നീയിഷ്ടപ്പെടുന്ന ജീവിതം ജീവിക്കാനുള്ള നിന്റെ അവകാശത്തിന്…
ഒപ്പം നിൽക്കുന്നു♥️

ശ്രീദേവി ഈ വർഷം നിനക്ക് നേരുന്നു……🥰🥰

പെണ്ണിന്റെ മനസ്സോടെ ആൺകുട്ടിയായി ജീവിക്കുക എന്ന് പറയുന്നത് അത് അനുഭവിച്ചാൽ…

Posted by Surabhi Lakshmi on Thursday, 31 December 2020

കഴിഞ്ഞദിവസം എറണാകുളം അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു ശ്രീയേഷിന്റെ ശസ്ത്രക്രിയ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇക്കാര്യം അവന്‍ തുറന്ന് പറഞ്ഞപ്പോള്‍ മാനസികമായി അവനൊടൊപ്പം നില്‍ക്കാന്‍ സാധിച്ചതാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയ സന്തോഷമെന്നും, ഇങ്ങനെയൊരു കാര്യം ഞങ്ങളുടെ നരിക്കുനിയില്‍ ആദ്യ സംഭവമാണെന്നും അവളെ സ്ത്രീയായി ഞങ്ങളുടെ നരിക്കുനിക്കാര്‍ സ്വീകരിക്കുമെന്നും സുരഭി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News