കവിയും സാഹിത്യകാരനുമായ നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ അന്തരിച്ചു

കവിയും സാഹിത്യകാരനുമായ നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ അന്തരിച്ചു. 86 വയസായിരുന്നു അദ്ദേഹത്തിന്. പുരോഗമന കലാ സാഹിത്യ സംഘം നേതാവ് കൂടിയായിരുന്നു അദ്ദേഹം.

വാര്‍ദ്ധക്യ സഹചമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു. കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 2000ല്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (2000), കണ്ണശ്ശപുരസ്‌ക്കാരം 2012, സംസ്ഥാന ബാലസാഹിത്യ പുരസ്‌ക്കാരം, അബുദാബി ശക്തി അവാര്‍ഡ്, ‘കനകശ്രീ’ (1989) എന്നിവയും ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here