അഞ്ചുവയുകാരനെ ബുള്ളറ്റ് ഓടിക്കാന്‍ പഠിപ്പിച്ച പിതാവിന് കിട്ടിയത് എട്ടിന്റെ പണി; പണികിട്ടിയത് വീഡിയോ വൈറലായതിനെ തുടര്‍ന്ന്

അഞ്ചുവയസുകാരനെ ബൈക്കോടിക്കാന്‍ പരിശീലിക്കാന്‍ പഠിപ്പിച്ച പിതാവിന്റെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കി.

മോട്ടോര്‍സൈക്കിള്‍ ഡ്രൈവിങ് പരിശീലനം നല്‍കുന്നവീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

മകന് ഡ്രൈവിങ് പരിശീലനം നല്‍കിയ പിതാവ് പെരിന്തല്‍മണ്ണ തേലക്കാട് സ്വദേശി അബ്ദുല്‍ മജീദിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കുകയായിരുന്നു.

ഡിസംബര്‍ 31ന് രാവിലെ പെരിന്തല്‍മണ്ണ കാപ്പ്-തേലക്കാട് റോഡില്‍ കുട്ടിയെ മോട്ടോര്‍ സൈക്കിള്‍ ഹാന്‍ഡില്‍ നിയന്ത്രിക്കാന്‍ പഠിപ്പിക്കുന്ന വീഡിയോ ദൃശ്യം പെരിന്തല്‍മണ്ണ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനോയ് വര്‍ഗീസിന് ഒരാള്‍ ഷൂട്ട് ചെയ്തു നല്‍കുകയായിരുന്നു.

തുടര്‍ന്ന് ഡ്രൈവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ജോ. ആര്‍ടിഒ നിര്‍ദേശിച്ചു. അതുപ്രകാരം അബ്ദുല്‍ മജീദിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. വാഹനത്തില്‍ തത്സമയം ഉണ്ടായിരുന്നത് മകനാണെന്ന് മജീദ് കുറ്റസമ്മതം നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News