8 വര്‍ഷമായി ആശുപത്രിയിലായിരുന്ന എനിക്ക് ഇനി ഇത് മാത്രമേ സാധിക്കൂ; എല്ലാവരും ഒപ്പമുണ്ടാകണമെന്ന് ശരണ്യ

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സീരിയല്‍ നടിയായിരുന്നു ശരണ്യ കെഎസ്. എന്നാല്‍ ക്യാന്‍സര്‍മൂലം അഭിനയില്‍ നിന്നും വിട്ടുനിന്ന ശരണ്യ ഇപ്പോള്‍ പുതിയ സംരംഭവവുമായി രംഗത്തെത്തിയിരിക്കുകയാണ്.

എട്ടുവര്‍ഷമായി ഒന്നുകില്‍ ആശുപത്രിക്കിടക്കയിലും അല്ലങ്കില്‍ മുറിയുടെ നാലുചുവരുകള്‍ക്കിടയിലുമായി കഴിഞ്ഞ എനിക്ക് 2020 എന്നല്ല പത്തൊമ്പതോ പതിനെട്ടോ പതിനേഴോ ഒരു വ്യത്യാസവുമുണ്ടായിരുന്നില്ലെന്ന് ശരണ്യ പറയുന്നു.

എന്നാല്‍ എന്റെ രണ്ടായിരത്തി ഇരുപത്തി ഒന്ന് അല്പമെങ്കിലും വ്യത്യാസമുള്ളതാക്കണമെന്ന് എനിക്ക് മോഹമുണ്ടെന്നും ശരണ്യ പറയുന്നു. താന്‍ പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങുന്നതിനെ കുറിച്ചാണ് താരം പറയുന്നത്.

ശരണ്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പ്രിയമുള്ളവരേ നമസ്‌കാരം. എല്ലാവര്‍ക്കും പുതുവത്സാരാശംസകള്‍. ഞാന്‍ ശരണ്യ

2020 കഴിഞ്ഞു, ഈ കഴിഞ്ഞു പോകുന്ന വര്‍ഷം ലോകത്താകമാനം കൊറോണ വരുത്തിയ ദുരന്തം വിവരണാധീതമാണല്ലോ. ഇനി കടന്നു വരുന്ന 2021 അങ്ങനെയാകാതിരിക്കാന്‍ നമുക്കാശിക്കാം.

ആശിക്കാനല്ലേ നമ്മള്‍ക്കു കഴിയൂ ! കഴിഞ്ഞ എട്ടുവര്‍ഷമായി ഒന്നുകില്‍ ആശുപത്രിക്കിടക്കയിലും അല്ലങ്കില്‍ മുറിയുടെ നാലുചുവരുകള്‍ക്കിടയിലുമായി കഴിഞ്ഞ എനിക്ക് 2020 എന്നല്ല പത്തൊമ്പതോ പതിനെട്ടോ പതിനേഴോ ഒരു വ്യത്യാസവുമുണ്ടായിരുന്നില്ലല്ലോ.

എന്നാല്‍ എന്റെ രണ്ടായിരത്തി ഇരുപത്തി ഒന്ന് അല്പമെങ്കിലും വ്യത്യാസമുള്ളതാക്കണമെന്ന് എനിക്ക് മോഹമുണ്ട്. പക്ഷേ പരസഹായമില്ലാതെ ഒന്നും ചെയ്യാനാകാത്ത എനിക്ക് എന്തു ചെയ്യാനാകും എന്നെ വല്ലാതെ അലട്ടുന്നുണ്ട്. തുന്നലോ, പെന്റിംഗോ ചെയ്യാമെന്നു വെച്ചാല്‍ ഈ വിറക്കുന്ന കൈകൊണ്ട് ഒന്നും നടക്കില്ലെന്നും ശരണ്യ പറയുന്നു

അങ്ങനെയാലോചിച്ചപ്പോളാണ് വീഡിയോ ഡയറി ചെയ്യാവുന്നതാണ് എന്ന് മനസ്സിലായത്. ഏതൊരു മൂവി ആര്‍ട്ടിസ്റ്റും കാമിറയുടെ മുന്നില്‍ ചെല്ലുമ്പോള്‍ മനസ്സുകൊണ്ട് ആദ്യം നമിക്കുന്നത് ചാര്‍ളി ചാപ്ലിനെന്ന ഇതിഹാസത്തിന്റെ മുന്നിലാണല്ലോ. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ സിറ്റിലൈറ്റ്‌സ് എന്ന സിനിമയുടെ പേര് കടമെടുതുകൊണ്ട് ഒരു യൂറ്റിയൂബ് ചാനല്‍ ആരംഭിക്കുകയാണ്.

ഓരോ ആളും ജനനം മുതല്‍ മരണം വരെ എല്ലായ്‌പോളും ദുരന്തങ്ങളുടെ ഇരുട്ടിലോ സന്തോഷങ്ങളുടെ പ്രഭാദീപ്തിയിലുമായിരിക്കില്ലല്ലോ. ആ അനന്തമായ ഇരുട്ടില്‍ കഴിയുന്നവര്‍പോലും, ലഭ്യമായ കൊച്ചു കൊച്ചുമിന്നാമിന്നി വെട്ടങ്ങളെയെങ്കിലും കൂട്ടുപിടിച്ചായിരിക്കും മുന്നോട്ടു പോവുന്നത്. അല്ലങ്കില്‍ പതിനായിരക്കണക്കിന് പ്രകാശവര്‍ഷം അകലെനിന്ന് ചിതറിയെത്തുന്ന നക്ഷത്ര വെട്ടത്തെ ചേര്‍ത്തുപിടിക്കും.

അതായത് നാമിപ്പോള്‍ ജീവിച്ചിരിക്കുന്നു എന്നതിനര്‍ത്ഥം ആരൊക്കെയോ എപ്പോളൊക്കെയോ ഓരോ നുള്ള് നുറുങ്ങുവെട്ടങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് അല്ലായിരുന്നെങ്കില്‍ നമ്മളെന്നേ അന്തകാരത്തില്‍ വീണു പോയേനെ!

അങ്ങനെയാണ് ഞാന്‍ സിറ്റിലൈറ്റ്‌സിലേക്കെത്തുന്നത്.എന്റെയീ ചാനല്‍ നിങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്യുമെന്ന് എനിക്കറിയാം. എങ്കിലും എനിക്കൊരു അഭ്യര്‍ത്ഥനയേയുള്ളൂ നിങ്ങള്‍ക്ക് ഒഴിവു കിട്ടുമ്പോള്‍ എന്നെ ഓര്‍മ്മവരുകയാണെങ്കില്‍ എന്റെ ചാനല്‍ നിങ്ങള്‍ കാണണം. വിഡിയോ ഡയറിയെന്ന നിലയില്‍ എല്ലാ ദിവസവും പുതിയവ ചെയ്യണമെന്നാണ് ആഗ്രഹം. സാധ്യമാകുമോ എന്നറിയില്ല. നിങ്ങള്‍ക്കേവര്‍ക്കും സര്‍വേശ്വരന്റെ അനുഗ്രഹമുണ്ടാകട്ടെ!

പ്രിയമുള്ളവരേ നമസ്കാരം.
എല്ലാവർക്കും പുതുവത്സാരാശംസകൾ ❤️❤️

ഞാൻ ശരണ്യ

2020 കഴിഞ്ഞു, ഈ കഴിഞ്ഞു പോകുന്ന വർഷം…

Posted by Sharanya K S on Thursday, 31 December 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News