നീലമ്പേരൂര്‍ മധുസൂദനന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

കവിതയിലൂടെയും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലൂടെയും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് മികച്ച സംഭാവന നല്‍കിയ കവിയായിരുന്നു നീലമ്പേരൂര്‍ മധുസൂദനന്‍ നായര്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

മഹാഭാരതം അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ കവിത വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

പുരോഗമന കലാസാഹിത്യസംഘത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം, മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച സാംസ്‌കാരിക സംഘാടകനാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ദ്ധക്യ സഹചമായ അസുഖത്തെതുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കവിതക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം 2000ല്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (2000), കണ്ണശ്ശപുരസ്‌ക്കാരം 2012, സംസ്ഥാന ബാലസാഹിത്യ പുരസ്‌ക്കാരം, അബുദാബി ശക്തി അവാര്‍ഡ്, ‘കനകശ്രീ’ (1989) എന്നിവയും ലഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News