സ്‌കൂള്‍ കുട്ടികളുടെ സുരക്ഷ; 83000 ലിറ്റര്‍ സാനിറ്റൈസര്‍ നല്‍കുമെന്ന് മന്ത്രി ഇപി ജയരാജന്‍

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സ്കൂളുകള്‍ തുറക്കാനിരിക്കെ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായി 83000 ലിറ്റര്‍ സാനിറ്റൈസര്‍ പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി) നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇപി ജയരാജന്‍. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഫെയ്സ്ബുക്ക് കുറിപ്പ് ചുവടെ;

കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സുരക്ഷ ഒരുക്കാന്‍ 83000 ലിറ്റര്‍ സാനിറ്റൈസര്‍ പൊതുമേഖലാ വ്യവസായ സ്ഥാപനം കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് (കെഎസ്ഡിപി) നല്‍കും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള 4402 സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളിലേക്കാണ് സാനിറ്റൈസര്‍ വിതരണം.

പൊതുവിദ്യാഭ്യാസ വകുപ്പില്‍നിന്ന് ലഭിച്ച ഓര്‍ഡര്‍ പ്രകാരമാണ് സാനിറ്റൈസര്‍ നല്‍കിയത്. ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, വയനാട്, ജില്ലകളില്‍ വിതരണം തുടങ്ങി. കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വിതരണം തിങ്കളാഴ്ച തുടങ്ങും. കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് കെഎസ്ഡിപി സാനിറ്റൈസര്‍ നിര്‍മ്മാണം ആരംഭിച്ചത്.

ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് കുറഞ്ഞവിലയിലാണ് കെഎസ്ഡിപി സാനിറ്റൈലര്‍ വിപണിയിലിറക്കിയത്. ഇതോടെ പൊതുവിപണിയിലെ സാനിറ്റൈസര്‍ വില നിയന്ത്രിക്കാനുമായി. ഇതുവരെ 20ലക്ഷം സാനിറ്റെസര്‍ ഈ പൊതുമേഖലാ സ്ഥാപനത്തില്‍ ഉല്‍പാദിപ്പിച്ചു. 51.88 കോടി രൂപയുടെ വിറ്റുവരവും ഇതിലൂടെ നേടി. വൈവിധ്യവല്‍ക്കരണത്തിലൂടെ വലിയ മുന്നേറ്റത്തിലാണ് കെഎസ്ഡിപി.

കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിച്ച് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ സുരക്ഷ ഒരുക്കാന്‍ 83000 ലിറ്റര്‍ സാനിറ്റൈസര്‍ …

Posted by E.P Jayarajan on Saturday, 2 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here