വാപ്പിച്ചിയുടെ കൂള്‍ ലുക്ക്; ഫാന്‍ ബോയി ഫസ്റ്റെന്ന് ദുല്‍ഖര്‍

മമ്മൂക്ക നായകനാകുന്ന ചിത്രം ദി പ്രീസ്റ്റിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മമ്മൂക്ക ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ റിലീസ് ചെയ്തിരുന്നു. ഈ പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

വാപ്പിച്ചിയുടെ കൂള്‍ ലുക്കെന്നും പോസ്റ്റര്‍ കാണാന്‍ കൊതുകകരമാണെന്നും ദുല്‍ഖര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന് താഴെയായി ഫാന്‍ ബോയ് ഫസ്റ്റ് എന്ന ടാഗും ദുല്‍ഖര്‍ കൊടുത്തിട്ടുണ്ട്.

സിനിമ കാണാന്‍ ഇനിയും കാത്തിരിക്കാന്‍ വയ്യെന്നും ദി പ്രീസ്റ്റ് ചിത്രത്തിനുവേണ്ടി കഷ്ടപ്പെട്ട എല്ലവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രം കൂടിയാണ് ‘ദി പ്രീസ്റ്റ്’. മങ്ങിയ വെളിച്ചത്തില്‍ മരക്കുരിശിന്റെയും ദേവാലയഗോപുരത്തിന്റെയും പശ്ചാത്തലത്തില്‍ വൈദികരുടേതിനോട് സാമ്യമുള്ള ളോഹയിട്ടിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

നവാഗതനായ ജോഫിന്‍ ടി.ചാക്കോ സംവിധാനം ചെയ്യുന്ന ദി പ്രീസ്റ്റില്‍ വ്യത്യസ്തമായ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്.

ജോഫിന്റെ കഥയ്ക്ക് ദീപു പ്രദീപും ശ്യം മേനോനുമാണ് തിരക്കഥ എഴുതിയത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, കൈദി ഫെയിം ബേബി മോണിക്ക, ജഗദീഷ്, മധുപാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങളായി എത്തുന്നത്.

ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂര്‍, ശിവജി ഗുരുവായൂര്‍, ദിനേശ് പണിക്കര്‍, നസീര്‍ സംക്രാന്തി, മധുപാല്‍, ടോണി, സിന്ധു വര്‍മ്മ, അമേയ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും വി.എന്‍.ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വളരെ സസ്‌പെന്‍സ് നിറഞ്ഞ കഥയായിരിക്കും സിനിമയുടേതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Looks so intriguing ! And what a cool look ! Can’t wait to watch this movie on the big screen. All the best to the entire team of The Priest. #fanboyfirst #ThePriest #mydaddystrongest

Posted by Dulquer Salmaan on Saturday, 2 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News