വിദേശ പത്രങ്ങളിലും താരമായി തിരുവനന്തപുരം മേയര്‍

സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷസ്ഥാനങ്ങളില്‍ പ്രായം കുറഞ്ഞവര്‍ സ്ഥാനം പിടിച്ചപ്പോള്‍ അതിലെ മിന്നും താരമായിരുന്നു തിരുവനന്തപുരം മേയറായി ചുമതലയേറ്റ ആര്യ രാജേന്ദ്രന്‍.

ആര്യയെന്ന ഇരുപത്തിയൊന്ന് വയസ്സുകാരിയെ തലസ്ഥാന നഗരത്തെ നയിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചപ്പോള്‍ നാടൊന്നാകെ ആര്യയെ പിന്തുണച്ച കാ‍ഴ്ച്ചയാണ് കണ്ടത്.

രാജ്യത്തുടനീളം ശ്രദ്ധ നേടിയ വാര്‍ത്തയായിരുന്നു തിരുവനന്തപുരം മേയറായി ആര്യ രാജേന്ദ്രന്‍ ചുമതലയേറ്റുവെന്നത്. എന്നാല്‍ ഇപ്പോള്‍ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധേയമാവുകയാണ് ആര്യ.

ജര്‍മ്മന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍, റഷ്യന്‍ പത്രങ്ങളിലും മറ്റ് വിദേശ ഭാഷാ പത്രങ്ങളിലും മേയര്‍ പദവിയില്‍ ചുമതലയേറ്റ ആര്യയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞു.

എസ്‌എഫ്‌ഐ നേതാവായ ആര്യയെ മേയറാക്കിയ സിപിഐ എം തീരുമാനം രാഷ്ട്രീയ ഭേദമില്ലാതെ കേരളത്തില്‍ ചര്‍ച്ചാവിഷയമാണെന്ന് ബര്‍ലിന്‍ ആസ്ഥാനമായുള്ള ജര്മ്മന് പത്രമായ “ടാസ്’ റിപ്പോര്‍ട്ടില്‍ പറയുന്നു.കൂടാതെ ആര്യയുടെ വിജയം കൂടുതല്‍ യുവജനങ്ങള്‍ക്ക് പ്രത്യേകിച്ചും സ്ത്രീകള്‍ക്ക് പ്രചോദനമാകുമെന്നും ടാസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ജര്‍മ്മന്‍ പത്രത്തിന് പുറമേ നിരവധി ഫ്രഞ്ച് പത്രങ്ങളിലും ആര്യാ രാജേന്ദ്രന്‍ മേയര്‍ പദം ഏറ്റതിനെ പറ്റി വാര്‍ത്തകള്‍ വന്നു.

അര്‍ജന്‍റീനയിലെ സ്പാനിഷ് പത്രമായ ആംബിറ്റില്‍ വന്ന വാര്ത്ത

റഷ്യന്‍ പത്രങ്ങളില്‍ വന്ന വാര്‍ത്ത

അതിനിടെ ആന്ധ്രയില്‍ ഡിവൈഎഫ്‌ഐ ഇറക്കിയ കലണ്ടറിലും കേരളത്തില്‍ നിന്നുള്ള യുവ സാരഥികള്‍ താരങ്ങളായി.

ആര്യയ്ക്ക് പുറമേ പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായ 21 കാരി രേഷ്മ മറിയം റോയ്, മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് 23 കാരി രാധിക മാധവന്‍, ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്‍റ് 22 കാരി പി ശാരുതി, വയനാട് പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് 23 കാരി അനസ് റോഷ്ന സ്റ്റെഫി തുടങ്ങിയ സിപിഐഎം പ്രതിനിധികളും ചിത്രത്തില്‍ സ്ഥാനം പിടിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here