കവി നീലമ്പേരൂർ മധുസൂദനൻ നായരുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് മന്ത്രി എ കെ ബാലന്‍

പ്രശസ്ത കവി നീലമ്പേരൂർ മധുസൂദനൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി എ കെ ബാലന്‍.

മലയാള ഭാഷക്കും സാഹിത്യത്തിനും വലിയ നഷ്ടമാണ് അദ്ദേഹത്തിൻ്റെ നിര്യാണം മൂലം ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു.

‘പ്രശസ്ത കവി നീലമ്പേരൂർ മധുസൂദനൻ നായരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മാനുഷികമൂല്യങ്ങളിൽ അടിയുറച്ച കാവ്യ ജീവിതമായിരുന്നു അദ്ദേഹത്തിൻ്റേത്. നിസ്വരായ മനുഷ്യരുടെ പക്ഷം നിന്നതാണ് അദ്ദേഹത്തിൻ്റെ കവിതകൾ. ഏംഗൽസിൻ്റെ കവിതകൾ അദ്ദേഹം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. മലയാള ഭാഷക്കും സാഹിത്യത്തിനും വലിയ നഷ്ടമാണ് അദ്ദേഹത്തിൻ്റെ നിര്യാണം മൂലം ഉണ്ടായത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു’- മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News