ഓഹരി വിപണിയിൽ കൃത്രിമം; മുകേഷ് അംബാനിക്ക് 40 കോടി രൂപ പിഴ

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ബന്ധപ്പെട്ട സ്ഥാപനങ്ങളും 2007–ല്‍ റിലയന്‍സ് പെട്രോളിയവുമായി നടത്തിയ വ്യാപാര ഇടപാടിൽ അനധികൃതമായി ലാഭം ഉണ്ടാക്കിയെന്നാണ്.

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) കണ്ടെത്തൽ. ഓഹരി വിപണിയിൽ ക്രമക്കേട് കണ്ടെത്തിയതിനാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനും (ആർ‌ഐ‌എൽ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിക്കും മറ്റ് രണ്ട് സ്ഥാപനങ്ങൾക്കുമാൻ പിഴ ചുമത്തിയിരിക്കുന്നത്.

റിലയന്‍സ് പെട്രോളിയം 25 കോടിയും കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി 15 കോടിയും കൂടാതെ നവി മുംബൈ എസ്.ഇ.ഇസഡ് 20 കോടിയും മുംബൈ എസ്.ഇ.ഇസഡ് 10 കോടിയും പിഴയടക്കണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. 45 ദിവസത്തിനുള്ളില്‍ പിഴയടക്കണം.

ഓഹരി വിപണി വിനിമയത്തിൽ നടത്തിയ തട്ടിപ്പും ക്രമക്കേടും നിക്ഷേപകരുടെ മാര്‍ക്കറ്റിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നും സെബി കുറ്റപ്പെടുത്തി. ചെയര്‍മാനും മാനേജിങ് ഡയറക്ടുമായ മുകേഷ് അംബാനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടത്തിയ ക്രമക്കേടുകള്‍ക്ക് ഉത്തരവാദിയെന്നും സെബി ഉത്തരവിൽ വ്യക്തമാക്കി. കര്‍ഷക പ്രതിഷേധ സമരം ജിയോ ബഹിഷ്‌കരിക്കണമെന്ന നിലപാടെടുത്തതോടെ വെട്ടിലായ റിലയന്‍സിന് സെബിയുടെ നടപടി ഇരുട്ടടിയായിരിക്കയാണ്.

കഴിഞ്ഞ ദിവസം ഇന്ത്യൻ ബാങ്കുകൾ അനിൽ അംബാനിയുടെ കമ്പനികളെ ‘ഫ്രോഡ്’ ആയി പ്രഖ്യാപിച്ചതിന് പുറകെയാണ് ജേഷ്ഠൻ മുകേഷ് അംബാനിക്കെതിരെ ഓഹരി ക്രമക്കേടുകൾക്കും തട്ടിപ്പിനും സെബിയുടെ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here