കെഎസ്ആര്‍ടിസിയുടെ വിദ്യാര്‍ത്ഥി കണ്‍സഷന്‍ കൗണ്ടറുകള്‍ തിങ്കളാ‍ഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കും

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ യൂണിറ്റുകളിലെയും കെഎസ്ആര്‍ടിസിയുടെ കണ്‍സഷന്‍ കൗണ്ടറുകള്‍ ജനുവരി നാലുമുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു.

സർക്കാർ ഉത്തരവ് പ്രകാരം ക്ലാസുകള്‍ ആരംഭിച്ചിട്ടുള്ള 10, 12 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും അവസാന വർഷ ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾക്കും (സെമസ്റ്റർ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് സർക്കാർ/എയ്ഡഡ് കോളേജുകളിലെ വിദ്യാർഥികൾക്ക്)

നിലവിലെ നിയമപ്രകാരം കൺസഷൻ അനുവദിക്കുന്നതും സെൽഫ് ഫിനാൻസിങ്, പ്രൈവറ്റ് വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് മുൻ വർഷങ്ങളിലേതു പോലെ ചീഫ് ഓഫീസ് അനുമതി ലഭിക്കുന്ന മുറയ്‌ക്കും കൺസഷൻ ടിക്കറ്റുകൾ വിതരണം ചെയ്യണമെന്ന് മന്ത്രി നിർദ്ദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News