കുറ്റവാ‍ളികളെ മാറ്റി ചിന്തിപ്പിക്കും കൂത്തുപറമ്പിലെ ഈ പൊലീസ് സ്റ്റേഷന്‍

കണ്ണൂർ കൂത്തുപറമ്പ പോലീസ് സ്റ്റേഷനിലെ ലോക്കപ്പിൽ കിടന്നാൽ കൊടും കുറ്റവാളി പോലും ഒറ്റ ദിവസം കൊണ്ട് മാനസാന്തരപ്പെട്ടാൽ അത്ഭുതപ്പെടാനില്ല.അങ്ങനെയാണ് ലോക്കപ്പിലെയും പോലീസ് സ്റ്റേഷനിലെയും അന്തരീക്ഷം.

ബുദ്ധന്റെ ചിത്രമുള്ള ലോക്കപ്പ് ചുമരും പലവിധ ചിത്രങ്ങൾ നിറഞ്ഞ ചുറ്റുമതിലുമെല്ലാമാണ് കൂത്തുപറമ്പ പോലീസ് സ്റ്റേഷനെ വേറിട്ടതാക്കുന്നത്.

ദൂര കാഴ്ചയിൽ ആർട്ട് ഗാലറിയെന്ന് സംശയിക്കും.അടുത്തെത്തിയാൽ പോലീസ് സ്റ്റേഷൻ എന്ന ബോർഡും കാക്കിയിട്ടവരേയും കാണുമ്പോൾ ഇങ്ങനെയും ഒരു പോലീസ് സ്റ്റേഷനോ എന്നും തോന്നിപ്പോകും.ചുറ്റുമതിൽ മുതൽ ലോകകപ്പ് വരെ ചുമർ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയിരിക്കുകയാണ് ഇവിടെ

കേരളയീയ കലകളും കഥകളിയുമെല്ലാം ചുമരുകളിൽ ഇടം പിടിച്ചിട്ടുണ്ട്.മനസ്സിനെ ശാന്തമാക്കുന്നതാണ് ലോക്കപ്പിലെ ചുമർ ചിത്രങ്ങൾ.

ചിത്രകാരന്മാരായ ഷൈജു കെ മാലൂർ,ഗോപാൽജിഎന്നിവരാണ് ചിത്രങ്ങൾ വരച്ചത്.ആശയങ്ങൾ ഉൾക്കൊള്ളുന്ന ചിത്രങ്ങൾ സ്റ്റേഷനിൽ എത്തുന്നവർക്ക് മാനസിക സന്തോഷം കൂടി പകരും വിധമാണന്ന് ഷൈജു കെ മാലൂർ പറഞ്ഞു.

പോലീസ് സ്റ്റേഷൻ മാത്രമല്ല കൂത്തുപറമ്പ നഗരവും പോലീസിന്റെ നേതൃത്വത്തിൽ ചിത്രങ്ങളാൽ മനോഹരമാക്കുകയാണ്.സി ഐ ബിനു മോഹൻ,എസ് ഐ പി ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് സ്റ്റേഷന്റെയും നഗരത്തിന്റെയും മുഖച്ഛായ മാറ്റുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here