കൊവിഡ് വാക്സിന്‍: അടിയന്തിര ഉപയോഗത്തിന് ഇന്ന് അനുമതി ലഭിച്ചേക്കും

കൊവിഡ് പ്രതിരോധത്തിനുളള വാക്സിനുകളുടെ അടിയന്തിര ഉപയോഗത്തിന് ഇന്ന് അനുമതി നൽകിയേക്കും. രാവിലെ 11 മണിക്ക് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

കൊവിഡ് പ്രതിരോധത്തിന് രണ്ട് വാക്സിനുകൾക്ക് നിയന്ത്രിത ഉപയോഗ അനുമതി നൽകണമെന്നാണ് സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിദഗ്ധ സമിതി ശുപാർശ ചെയ്തിരിക്കുന്നത്.

ഓസ്‌ഫർഡ് യൂണിവേഴ്സിറ്റിയും അസ്ട്രാ സെനക്കയും ചേർന്നു വികസിപ്പിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവി ഷീൽഡ്.

ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നിവയ്ക്ക് അനുമതി നൽണമെന്നാണ് ഗുപാർശ. കാഡില ഹെൽത്ത്കെയര്‍ നിര്‍മിച്ച വാക്സിന്റെ മൂന്നാം ഘട്ട ട്രയലിനും വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

അതേ സമയം രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വാക്സിൻ ഡ്രൈ റൺ ഇന്നലെ വിജയകരമായി പൂർത്തിയാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News