‘പ്രതിസന്ധികളില്‍ നിങ്ങള്‍ പിണറായിയെപ്പോലെയാവണം’; വധൂവരന്‍മാര്‍ക്ക് പള്ളിവികാരിയുടെ ഉപദേശം; വീഡിയോ വൈറല്‍

നിങ്ങള്‍ നല്ലൊരു സഖാവും സഖിയുമാവണം പ്രതിസന്ധികളില്‍ നിങ്ങള്‍ പിണറായി വിജയനെപ്പോലെയാണമെന്നും വധൂവരന്‍മാര്‍ക്ക് ആശംസ നേരുന്നതിനിടയില്‍ പള്ളി വികാരി. അപ്രതീക്ഷിതവും പതിവിന് വിപരീതവുമായി ഈ ആശംസ നവദമ്പതികളിലും കൂടിനിന്നവരിലും കൗതുകമുണ്ടാക്കി.

ഈ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയിലും വൈറലായി. പലപ്പോഴായി പള്ളി വികാരിമാരുടെ പ്രസംഗങ്ങള്‍ സംസാശ ശൈലികൊണ്ട് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട് എന്നാല്‍ സംസാര ശൈലികൊണ്ടല്ല പ്രതിപാദിച്ച വിഷയം കൊണ്ട് ശ്രദ്ധ നേടുകയാണ് പള്ളിവികാരിയുടെ വധൂവരന്‍മാര്‍ക്കുള്ള ആശംസ.

ഭാര്യാഭര്‍ത്താക്കന്‍മാരായിരിക്കുക എന്നത് എളുപ്പമാണ് ഭാര്യ ഭരിക്കപ്പെടേണ്ടവളും ഭര്‍ത്താവ് ഭരിക്കേണ്ടവനാണ് എന്നൊക്കെയാണ് പരാമ്പരാഗതമായ സംസാരമെന്നും എന്നാല്‍ നിങ്ങള്‍ നല്ല സഖാവും സഖിയുമായിരിക്കണമെന്നും ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ നിങ്ങള്‍ പിണറായി വിജയനെപ്പോലെ നിശ്ചയദാര്‍ഢ്യമുള്ളവരായിരിക്കണമെന്നും അതാണ് ഈ കാലഘട്ടത്തിന്‍റെ എറ്റവും മികച്ച ചൊല്ലെന്നും പള്ളി വരികാരി ആശംസയില്‍ പറയുന്നു

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News